മുസ്‌ലിം ലീഗ്, സമുദായത്തിന് നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി ശബ്‌ദിച്ചപ്പോള്‍ അത് ഇസ്‌ലാമിന്ന് എതിരാണെന്ന് പറഞ്ഞ് ജമാഅത്തുകാര്‍ അവരെ പിന്നില്‍നിന്ന് കുത്തി. മുസ്‌ലിം സമുദായത്തെ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും അധാര്‍മികതയില്‍ നിന്നും മോചിപ്പിച്ച, അമുസ്‌ലിംകളെ വരെ ആകര്‍ഷിക്കുന്ന ഒരു സമുദായമാക്കി പരിവര്‍ത്തിപ്പിക്കാന്‍ മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിച്ചപ്പോള്‍ സമുദായത്തിന്റെ പേരില്‍ ശബ്‌ദിക്കരുതെന്ന് മുമ്പ് പറഞ്ഞ ജമാഅത്തുകാര്‍ മുജാഹിദുകളെ ആക്ഷേപിച്ചത് അവര്‍ സമുദായത്തെ ഭിന്നിപ്പിക്കുകയാണെന്നും ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിക്കുകയാണെന്നുമായിരുന്നു. അങ്ങനെ മുജാഹിദുകളെയും അവര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി. മുജാഹിദുകളുമായി സഹകരിക്കേണ്ടവര്‍ കളം മാറിച്ചവിട്ടി. പിന്നെ ഇവര്‍ എന്തിനാണ് പ്രവര്‍ത്തിക്കുന്നത്? അവരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ പാര്‍ട്ടിയുടെ ലക്ഷ്യം വിവരിക്കുന്നതില്‍ പോലും വൈരുധ്യങ്ങള്‍ കാണാം. പ്രവാചകന്‍മാര്‍ നമുക്ക് കാണിച്ചുതന്ന ശൈലിയും രൂപവും മാറ്റിക്കൊണ്ടുള്ള ഒരു മതരാഷ്‌ട്രവാദമാണ് ഇവര്‍ക്കുള്ളതെന്ന കാര്യം സര്‍വ മുസ്‌ലിംകള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്. അധികാരം ലഭിച്ചിട്ടും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ അശ്രദ്ധകാണിച്ച ഒരു വിഭാഗത്തോട് മൗദൂദി സാഹിബ് അതിനു വേണ്ടി നിര്‍ദേശിച്ചത് തെറ്റാണെന്ന് ഇവിടെ വാദിക്കുന്നില്ല. അത് മുസ്‌ലിംകളുടെ ബാധ്യതയുമാണ്. എന്നാല്‍ മൗദൂദിയുടെ വാദം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ജമാഅത്തിന്റെ ബുദ്ധിയെയും വിജ്ഞാനത്തെയും വിമര്‍ശിക്കാതിരിക്കുവാന്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയ ഒരു മനുഷ്യന്നും സാധിക്കുകയില്ല. ഇവിടുത്തെ മുസ്‌ലിംകള്‍ അബൂജഹ്‌ലിനെപ്പോലുള്ള മുസ്‌ലിംകളാണെന്ന് അവര്‍ തന്നെ എഴുതിയതു നാം കണ്ടു. ഇവരുടെ മതരാഷ്‌ട്രവാദംകൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിന്നും യാതൊരു നന്‍മയും ലഭിക്കുവാന്‍ പോകുന്നില്ല. വര്‍ഗീയവാദികള്‍ വളരുവാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് പോലും തലവേദന സൃഷ്‌ടിക്കുവാനും അവര്‍ പോലും തിരിച്ച് ചിന്തിക്കുവാനും മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളൂ.
Showing posts with label ഹുകൂമത്തെ ഇലാഹി. Show all posts
Showing posts with label ഹുകൂമത്തെ ഇലാഹി. Show all posts
Friday, August 6, 2010
ഹുകൂമത്തെ ഇലാഹി
Posted by
Malayali Peringode
at
Friday, August 06, 2010
6
comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels:
ഹുകൂമത്തെ ഇലാഹി
Subscribe to:
Posts (Atom)