തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വിലക്കപ്പെട്ട കനിയായിരുന്നില്ലെന്നും സന്ദര്‍ഭം വന്നാല്‍ രംഗത്തിറങ്ങുമെന്നും പണ്ടുതന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജമാഅത്ത് സുഹൃത്തുക്കള്‍ ഇപ്പോള്‍ പ്രസ്‌താവിക്കുന്നു. അറിവില്‍ ആരും സമ്പൂര്‍ണരല്ല. മുഹമ്മദ് നബി(സ) പോലും തന്റെ ചില തീരുമാനങ്ങള്‍ മാറ്റിയിട്ടുണ്ട്. സഹാബിവര്യന്‍മാരും മദ്‌ഹബിന്റെ ഇമാമുകളും അഭിപ്രായങ്ങള്‍ മാറ്റിയിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനം ഉണ്ടായതു തന്നെ പഴയ യാഥാസ്ഥിതിക വിശ്വാസങ്ങള്‍ തിരുത്തിയും മാറ്റിയുമാണ്. എന്നാല്‍ ഞങ്ങള്‍ അഭിപ്രായം മാറ്റിയത്, ആദ്യം തങ്ങള്‍ക്ക് ലഭിക്കാത്ത തെളിവുകള്‍ പിന്നീട് ലഭിച്ചതുകൊണ്ടാണെന്ന് പറയുവാന്‍ ലജ്ജിക്കാറില്ല. പക്ഷേ, ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന തത്വങ്ങളാണ് അവര്‍ തിരുത്തിയിട്ടുള്ളത്. മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് അവര്‍ വേര്‍പ്പെട്ടുപോയി പുതിയ സംഘടനയുണ്ടാക്കുവാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളിലാണ് തിരുത്തിയിട്ടുള്ളത്; സംഘടനയുടെ പ്രസക്തിപോലും ഇല്ലാതാക്കുന്നവിധം. അതിനാല്‍ തിരുത്തിയതു സമ്മതിക്കുവാന്‍ ഇവര്‍ സ്വാഭാവികമായും ഭയപ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഓര്‍മയ്‌ക്കുവേണ്ടി ചിലത് താഴെ ഉദ്ധരിക്കാം.
Showing posts with label മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് നയം. Show all posts
Showing posts with label മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് നയം. Show all posts
Friday, August 6, 2010
Subscribe to:
Posts (Atom)