Pages

Friday, August 6, 2010

ജമാ‌അത്തെ ഇസ്‌ലാമിയും സമുദായസ്‌നേഹവും

ദാഹിച്ച പട്ടിക്കു ദാഹജലം നല്‍കുന്നതുപോലും പുണ്യകര്‍മമാണെന്നു പഠിപ്പിച്ച മതമാണ്‌ ഇസ്‌ലാം. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ന്യൂനതകളും കുറവുകളുമുണ്ട്‌. ഭൂരിപക്ഷം മഹാപാപമായ ശിര്‍ക്കിലും അനാചാരത്തിലും ജീവിക്കുകയാണ്‌. ധാര്‍മിക നിലവാരം ചിലപ്പോള്‍ ഇതര സമുദായങ്ങളെക്കാള്‍ താഴ്‌ന്നതാണ്‌. ഈ യാഥാര്‍ഥ്യത്തിന്‌ എതിരെ ഒരിക്കലും മുജാഹിദ്‌ പ്രസ്ഥാനം അജ്ഞത നടിച്ചിട്ടില്ല. എങ്കിലും അവരും ഈ നാട്ടിലെ പൗരന്മാരാണ്‌. ഈ നാട്ടില്‍ ജനിച്ചവരാണ്‌. നാടിന്റെ പുരോഗതിക്കു ഇതര സമുദായങ്ങളെക്കാള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ്‌. നികുതി അവരും നല്‍കുന്നുണ്ട്‌. അപ്പോള്‍ ഇന്ത്യന്‍ പൗരനെന്നനിലക്ക്‌ ലഭിക്കുവാനുള്ള അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും അവരും നൂറുശതമാനം അര്‍ഹരാണ്‌. ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിന്നെതിരായി ശബ്‌ദിക്കുവാനും സംഘടിക്കുവാനും അവര്‍ക്കും അവകാശമുണ്ട്‌. ഇത്‌ വര്‍ഗീയത വളര്‍ത്തുകയെന്നതല്ല. വര്‍ഗീയ ചിന്താഗതിയെ മനുഷ്യമനസ്സില്‍നിന്നും വിശിഷ്യാ അധികാരവര്‍ഗത്തിന്റെ മനസ്സില്‍ നിന്നും നീക്കലാണ്‌. അത്‌ വളര്‍ന്നുവരുന്നതിന്നെതിരായി പ്രവര്‍ത്തിക്കലും സംഘടിക്കലുമാണ്‌. വര്‍ഗീയതയ്‌ക്ക്‌ മുഹമ്മദ്‌ നബി നല്‍കിയ നിര്‍വചനമാണ്‌ സമ്പൂര്‍ണമായിട്ടുള്ളത്‌. നിന്റെ സമുദായത്തെ ഒരു തെറ്റില്‍ സഹായിക്കലാണ്‌ വര്‍ഗീയതയെന്നു ആ മഹാന്‍ പ്രസ്‌താവിച്ചു. ബാര്‍ബര്‍മാര്‍, തൊഴിലാളികള്‍, വ്യവസായികള്‍, അധ്യാപകന്മാര്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരെല്ലാം അവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കല്‍ വര്‍ഗീയമല്ലെങ്കില്‍ ഒരു സമുദായത്തിന്‌ ലഭിക്കുവാന്‍ അവകാശപ്പെട്ട നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിന്നെതിരെ ശബ്‌ദിക്കലും സംഘടിക്കലും എങ്ങനെയാണ്‌ വര്‍ഗീയമാകുന്നത്‌?


മുജാഹിദ്‌ പ്രസ്ഥാനം ഈ യാഥാര്‍ഥ്യം മനസ്സിലാക്കി. അതിനാല്‍ മുസ്‌ലിംലീഗിനെ സമുദായനന്മക്കുവേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ അവര്‍ എതിര്‍ക്കുകയുണ്ടായില്ല. പ്രസ്‌തുത കോണ്‍ഗ്രസ്സിലും മുസ്‌ലീംലീഗിലും ഇന്ത്യന്‍ മതേതരത്വം നിലനിന്നു കാണുവാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളിലും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ വരെ അനുമതി നല്‍കുകയാണ്‌ ചെയ്‌തത്‌. മുസ്‌ലിംലീഗ്‌ ഇസ്‌ലാമിക ഭരണം ഇന്ത്യയില്‍ ഉണ്ടാക്കുവാനല്ല ശ്രമിക്കുന്നത്‌. മറിച്ച്‌ സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കുവാനാണ്‌. ഈ സമുദായം അറേബ്യന്‍ മുശ്‌രിക്കുകളെക്കാള്‍ മോശമാണ്‌, അമുസ്‌ലിംകളെക്കാള്‍ അധഃപതിച്ചവരാണ്‌, ഇവരുടെ അവകാശതാല്‍പര്യത്തിനുവേണ്ടി ശബ്‌ദിക്കല്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌ എന്നെല്ലാം പ്രഖ്യാപിച്ച്‌ ശക്തിയായി എതിര്‍ക്കുകയാണ്‌ ജമാഅത്തെ ഇസ്‌ലാമി ചെയ്‌തത്‌. മുജാഹിദ്‌ പ്രസ്ഥാനത്തെ ഇതിന്റെ പേരിലും ഇവര്‍ വളരെയധികം വേദനിപ്പിച്ചു. ഏതാനും തെളിവുകള്‍ മാത്രം ഉദ്ധരിക്കാം; വരമൊഴിയുടെ ആവശ്യമില്ലെങ്കിലും. സൂര്യനു വെളിച്ചമുണ്ടെന്ന്‌ സ്ഥാപിക്കുവാന്‍ വരമൊഴിയുടെ ആവശ്യമില്ല.

``1941-ലാണ്‌ ജമാഅത്തെ ഇസ്‌ലാമി നിലവില്‍വന്നത്‌. അന്ന്‌ മുസ്‌ലിം ലീഗ്‌ വളരെ സുശക്തമായിരുന്നു. അവര്‍ മുസ്‌ലിംകളുടെ അവകാശങ്ങളും താല്‌പര്യങ്ങളും സംരക്ഷിക്കുവാന്‍ ഉത്സുകരുമായിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനരീതി സാമുദായികമായിരുന്നു. സാമുദായികതാല്‌പര്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നത്‌ ആദ്യം മുതല്‍ക്കേ തെറ്റായിരുന്നു. ഇപ്പോഴാകട്ടെ ഈ സമരം തുടരുന്നതു ബുദ്ധിശൂന്യമായ ആത്മഹത്യകൂടിയാണ്‌. ഉദ്യോഗങ്ങള്‍ക്കുവേണ്ടിയുള്ള കടിപിടിയും ഇതര അവകാശതാല്‌പര്യങ്ങള്‍ക്കുവേണ്ടിയുള്ള സഹകരണവുമെല്ലാം ഇക്കാലത്ത്‌ തികച്ചും നിഷ്‌ഫലവും വിനാശകരവുമാണ്‌''. (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്‌, എന്തല്ല? പേജ്‌ 11)

``ഇന്നത്തെ മുസ്‌ലിംകളില്‍ അധികപേരും യൂനിഫോം ധാരികളാണ്‌. ആ വേഷം നല്ലനിലയില്‍ ചിട്ടയനുസരിച്ച്‌ ധരിച്ചുകൊണ്ടു മുസ്‌ലിമായി നടക്കുന്നവരാണ്‌. ഇവരെ കണ്ടാല്‍ ഒരു മുസ്‌ലിമിനെ കണ്ട പ്രതീതിയുണ്ടാവും. പക്ഷേ യാഥാര്‍ഥ്യം മറിച്ചാണെന്നു മാത്രം. അവര്‍ കോലത്തില്‍ ഇബ്രാഹീമും മുഹമ്മദുമാണ്‌. ചേലിലോ നംറൂദും അബൂജഹലും. ഇവരുടെ താല്‌പര്യസംരക്ഷണം മുസ്‌ലിംകളുടെ കടമയാണോ?... ഇസ്‌ലാമിന്റെ പുരോഗതിക്ക്‌ വിലങ്ങുതടിയായി നില്‍ക്കുന്ന ഈ നാമമാത്രമുസ്‌ലിംകളാണ്‌ ഇസ്‌ലാമിന്റെ ഏറ്റവും വമ്പിച്ച ശത്രുക്കള്‍. ഇവരുടെ ഭൗതികമായ അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയാണ്‌ നമ്മളിന്ന്‌ മുറവിളികൂട്ടുന്നത്‌. ഈ നാമമാത്ര മുസ്‌ലിംകളെ ചൊല്ലിയാണ്‌ ഹിന്ദുക്കളോടും ക്രിസ്‌ത്യാനികളോടും അമേരിക്കക്കാരോടും ഇംഗ്ലീഷുകാരോടും റഷ്യക്കാരോടും ചൈനക്കാരോടും നാം ശണ്‌ഠകൂടുന്നത്‌. കുറേപേര്‍ അഭ്യസ്‌തവിദ്യരായതുകൊണ്ടും.... ഇസ്‌ലാമിന്‌ എന്തൊരു നേട്ടമാണുണ്ടായിട്ടുള്ളത്‌''.(മുസ്‌ലിം ഒരു പാര്‍ട്ടി, ഐ പി എച്ച്‌, നമ്പര്‍ 50, 1970 ജൂണ്‍ പേജ്‌ 3,5)

``ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഏക രാഷ്‌ട്രീയ സംഘടനയെന്നവകാശവാദം മുഴക്കുന്ന മുസ്‌ലിംലീഗുപോലും ഇസ്‌ലാമിന്റെ താല്‍പര്യത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്‌. സ്വന്തം ഭാഷയില്‍ തന്നെ ന്യൂനപക്ഷത്തിന്റെ താല്‌പര്യത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണത്‌. ആകയാല്‍ നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയെയോ സ്ഥാനാര്‍ഥിയെയോ വോട്ടുകൊടുത്ത്‌ തിരഞ്ഞെടുക്കുകയെന്ന പ്രശ്‌നമേ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഉല്‍ഭവിക്കുന്നില്ല'' (പ്രബോധനം മാസിക, പുസ്‌തകം 26, ലക്കം 4, തിരഞ്ഞെടുപ്പും ജമാഅത്തും)
``ഇസ്‌ലാമിന്റെ താല്‌പര്യവും മുസ്‌ലിം സമുദായത്തിന്റെ സകലവിധ താല്‌പര്യങ്ങളും എപ്പോഴും ഒന്നായിക്കൊള്ളണമെന്നില്ല. ഈ പരമാര്‍ഥം ഇന്ന്‌ തീരെ വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതെത്ര പരിതാപകരം! സമുദായത്തിന്റെ വ്യാജ താല്‌പര്യങ്ങളെ അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞു ഇസ്‌ലാമിന്റെ താല്‌പര്യത്തിനു മുന്‍ഗണന നല്‌കുകയല്ലാതെ ഒരു യഥാര്‍ഥ മുസ്‌ലിമിന്‌ ഗത്യന്തരമില്ല''. (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം, മാര്‍ഗം അബുല്ലൈസ്‌, പേജ്‌ 88, 1982)

``മൗലാനാ മൗദൂദി(റ) എഴുതുന്നു: ഹിന്ദുസ്‌താനില്‍ ഇസ്‌ലാമിക വിപ്ലവപാത വെട്ടിത്തെളിയിക്കാന്‍വേണ്ടി നാം എന്താണ്‌ ചെയ്യേണ്ടതെന്നതിനെക്കുറിച്ച്‌ ഇനി ഞാന്‍ ചുരുക്കത്തില്‍ വിവരിക്കാം. മുസ്‌ലിംകള്‍ തങ്ങളുടെ പ്രവര്‍ത്തന രീതി തിരുത്തേണ്ടത്‌ ഇന്ന്‌ അത്യാവശ്യമായിരിക്കുന്നു. അസംബ്ലികളിലെ പ്രാതിനിധ്യത്തിന്റെ ഈ വെയ്‌റ്റേജ്‌ പ്രശ്‌നം, തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടിയുള്ള ഈ വടംവലി, മറ്റു സാമുദായികാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള ഈ മുറവിളി ഇതെല്ലാം ഭാവിയുഗത്തില്‍ നിഷ്‌ഫലവും ദോഷകരവുമായിരിക്കും. അതിനാല്‍ മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലക്കു ഗവണ്മെന്റിനെയും അതിന്റെ പദ്ധതിയെയും കുറിച്ച്‌ തിരിഞ്ഞുകളയുകയും ഹിന്ദുസാമുദായികത്വത്തോടു പൊരുതുന്ന യാതൊരു രാഷ്‌ട്രീയ സാമുദായികത്വവും രംഗത്തില്ലെന്ന്‌ തങ്ങളുടെ പ്രവര്‍ത്തന രീതികൊണ്ടു ഹിന്ദുസമുദായത്തെ ബോധ്യപ്പെടുത്തുകയും വേണം''. (ഇന്ത്യന്‍ യൂണിയനും ഇസ്‌ലാമിക പ്രസ്ഥാനവും, ഐ പി എച്ച്‌ ലഘുലേഖ, മൗലാനാ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പരിഭാഷ: കെ സി അബ്‌ദുല്ലാഹ്‌, 1947)

``തെരഞ്ഞെടുപ്പിനെ ലാക്കാക്കിക്കൊണ്ട്‌ ഒരു കൂട്ടര്‍ മുസ്‌ലിംകളെ ദേശീയത്വത്തിലേക്ക്‌ ക്ഷണിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ അവരെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും പിടിച്ചുവലിക്കുന്നു. ഇനിയും വേറൊരു കക്ഷി മുസ്‌ലിംകളെ സാമുദായികമായി സംഘടിപ്പിച്ച്‌ സമുദായത്തിന്റെ പങ്കു കരസ്ഥമാക്കുവാന്‍ മുറവിളി കൂട്ടുകയാണ്‌. ഇതെല്ലാം നടക്കുന്നതു സമുദായത്തിന്റെ പേരിലാണുതാനും!'' (പ്രബോധനം: 1951 ജൂലായ്‌ 1, പുസ്‌തകം 4, ലക്കം 2, പേജ്‌ 25)

``തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക്‌ ആപല്‌കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയപക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതുകൊണ്ട്‌ തടയപ്പെട്ടിരിക്കുകയാണ്‌. സാമുദായിക താല്‌പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നപക്ഷം പ്രസ്‌തുത വടംവലി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധപൂര്‍വം വിട്ടുനില്‌ക്കുന്നതാണ്‌ അവര്‍ക്കു നല്ലത്‌. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ അവര്‍ക്കു നാശമാണ്‌'' (പ്രബോധനം, പുസ്‌തകം 4, ലക്കം 2, ജൂലായ്‌ 1951, പേജ്‌ 35, അബുല്ലൈസ്‌ സാഹിബ്‌)

``നമ്മുടെ ലീഗുനേതാക്കള്‍ ആപല്‌ക്കരമായ ആശയക്കുഴപ്പമാണു മുസ്‌ലിം ബഹുജനങ്ങളില്‍ സൃഷ്‌ടിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഇസ്‌ലാമിന്റെ അടിസ്ഥാനമായ തൗഹീദില്‍പോലും നിഷ്‌പക്ഷത പാലിക്കണമെന്നു അവര്‍ക്ക്‌ ശാഠ്യമുണ്ട്‌. മുസ്‌ലിംകളില്‍ ഏകദൈവ വിശ്വാസമോ ബഹുദൈവ വിശ്വാസമോ നടമാടുന്നതില്‍ അവര്‍ക്ക്‌ വിരോധമില്ല. പക്ഷേ അവര്‍ കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ കോണ്‍ഗ്രസ്സോ ആകാതിരുന്നാല്‍ മതി! ഇസ്‌ലാം നിര്‍ബന്ധമാക്കിയ ആചാര കര്‍മ സ്വഭാവങ്ങള്‍ മുസ്‌ലിംകള്‍ തീരെ ഉപേക്ഷിച്ചാലും വിരോധിച്ച സകലതും നടപ്പില്‍വരുത്തിയാലും തരക്കേടില്ല. ഇതിലൊക്കെ അവര്‍ നിഷ്‌പക്ഷത പാലിച്ചുകൊള്ളും'' (പ്രബോധനം, 1951 നവംബര്‍ 1, പുസ്‌തകം 4, ലക്കം 6, തെരഞ്ഞെടുപ്പും മുസ്‌ലിംകളും, പേജ്‌ 106)

5 comments:

Malayali Peringode said...

``നമ്മുടെ ലീഗുനേതാക്കള്‍ ആപല്‌ക്കരമായ ആശയക്കുഴപ്പമാണു മുസ്‌ലിം ബഹുജനങ്ങളില്‍ സൃഷ്‌ടിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഇസ്‌ലാമിന്റെ അടിസ്ഥാനമായ തൗഹീദില്‍പോലും നിഷ്‌പക്ഷത പാലിക്കണമെന്നു അവര്‍ക്ക്‌ ശാഠ്യമുണ്ട്‌. മുസ്‌ലിംകളില്‍ ഏകദൈവ വിശ്വാസമോ ബഹുദൈവ വിശ്വാസമോ നടമാടുന്നതില്‍ അവര്‍ക്ക്‌ വിരോധമില്ല. പക്ഷേ അവര്‍ കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ കോണ്‍ഗ്രസ്സോ ആകാതിരുന്നാല്‍ മതി! ഇസ്‌ലാം നിര്‍ബന്ധമാക്കിയ ആചാര കര്‍മ സ്വഭാവങ്ങള്‍ മുസ്‌ലിംകള്‍ തീരെ ഉപേക്ഷിച്ചാലും വിരോധിച്ച സകലതും നടപ്പില്‍വരുത്തിയാലും തരക്കേടില്ല. ഇതിലൊക്കെ അവര്‍ നിഷ്‌പക്ഷത പാലിച്ചുകൊള്ളും'' (പ്രബോധനം, 1951 നവംബര്‍ 1, പുസ്‌തകം 4, ലക്കം 6, തെരഞ്ഞെടുപ്പും മുസ്‌ലിംകളും, പേജ്‌ 106)

CKLatheef said...

മുസ്ലിം ലീഗില്‍ ചേരല്‍ വാചിബാണ് എന്ന അന്നത്തെ മുജാഹിദ് നേതൃത്വത്തിന്റെ ഫത് വയും അന്നത്തെ ലീഗ് കാരുടെ മനോഭാവവും ചേര്‍ത്ത് വായിച്ചാല്‍ പ്രബോധനത്തിന്റെ ഉദ്ധരണി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല.

സാജിദ് ഈരാറ്റുപേട്ട said...

മുസ്ലിം മജ് ലിസെ മുശാവറ


ദ്വിരാഷ്ട്രവാദത്തിന്റെ ഉല്‍പന്നമായ രാഷ്ട്രവിഭജനത്തിന്റെ സ്വാഭാവികമായ പ്രത്യാഘാതമായിരുന്നു 1947-48 കാലത്ത് ഉപഭൂഖണ്ഡത്തില്‍ ചോരപ്പുഴയൊഴുക്കിയ വര്‍ഗീയകലാപങ്ങള്‍. ലക്ഷക്കണക്കിന് നിര്‍ദോഷികള്‍ക്ക് ജീവഹാനി നേരിടുകയും കുടുംബങ്ങള്‍ അനാഥരാവുകയുംചെയ്ത ഭീകരകലാപങ്ങള്‍ മതനിരപേക്ഷജനാധിപത്യാധിഷ്ഠിതമായ ഭരണഘടന ഇന്ത്യ അംഗീകരിക്കുകയും തദടിസ്ഥാനത്തിലുള്ള മതേതരസര്‍ക്കാര്‍ ഭരണത്തിലിരിക്കുകയും ചെയ്തിരിക്കേ ഓര്‍മകള്‍ മാത്രമായി ചരിത്രത്തില്‍ സ്ഥലം പിടിക്കേണ്ടതായിരുന്നു . പക്ഷേ, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ശാഠ്യമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘും അനുബന്ധ ഫാഷിസ്റ് പ്രസ്ഥാനങ്ങളും സജീവമായത് പ്രതീക്ഷകളെ തകിടം മറിച്ചു. മതേതരത്വത്തോടുള്ള പ്രതിബദ്ധതയില്‍ ഒരിക്കലും സംശയിക്കപ്പെടാത്ത സാക്ഷാല്‍ ജവഹര്‍ ലാല്‍ നെഹ്റു അനിഷേധ്യനായ പ്രധാനമന്ത്രിയായി പതിനേഴുവര്‍ഷം ഭരിച്ചപ്പോഴും ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിച്ച ന്യൂനപക്ഷവിരുദ്ധകലാപങ്ങള്‍ രാജ്യത്തുണ്ടായി. ഇതവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കാവില്ലെന്ന് ബോധ്യപ്പെട്ട സന്ദിഗ്ധ സാഹചര്യത്തിലാണ് 1964 ഏപ്രിലില്‍ ലക്നോ നദ്വത്തുല്‍ ഉലമാ ആസ്ഥാനത്ത് മുസ്ലിം സംഘടനകളുടെ പ്രതിനിധികളും നേതാക്കളും പണ്ഡിതന്‍മാരും പങ്കെടുത്ത ദേശീയ കണ്‍വെന്‍ഷന്‍ രാജ്യത്ത് ആദ്യമായി വിളിച്ചുചേര്‍ക്കപ്പെട്ടത്.

മുന്‍ കേന്ദ്രമന്ത്രിയും ബീഹാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. സയ്ദ് മഹ്മൂദ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീര്‍ മൌലാന അബുല്ലൈസ് നദ്വി, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് സ്ഥാപകപ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ , നദ്വത്തുല്‍ ഉലമാ ചെയര്‍മാന്‍ മൌലാന അബുല്‍ ഹസന്‍ അലി നദ്വി, ജംഇയ്യതു ഉലമായെ ഹിന്ദ് നേതാവ് മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനി, കൊല്‍ക്കത്തയിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് മുല്ലാജാന്‍ മുഹമ്മദ്, എം. അന്‍വര്‍ എം.പി തുടങ്ങിയ നേതാക്കളായിരുന്നു ധീരമായ ഈ സംരംഭത്തിനു പിന്നില്‍. എന്തു വിലകൊടുത്തും രാജ്യത്ത് മതമൈത്രി സ്ഥാപിക്കാനും മതേതരപാര്‍ട്ടികളെ വര്‍ഗീയത്ക്കെതിരെ പരമാവധി ബോധവല്‍ക്കരിക്കാനുമുള്ള നടപടികള്‍ക്കും മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീഭാവത്തിനുമായി ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ എന്ന പൊതുവേദിക്ക് രൂപം നല്‍കിയത് ലക്നോ കണ്‍വെന്‍ഷനായിരുന്നു. മുശാവറയുടെ നേതാക്കള്‍ പണ്ഡിറ്റ് സുന്ദര്‍ലാലിനെ പോലുള്ള ഗാന്ധിയന്‍മാരോടൊപ്പം ദേശവ്യാപകമായി നടത്തിയ പര്യടനങ്ങള്‍ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രോത്സാഹജനകമായ പങ്കാണ് വഹിച്ചത്. 1967-ലെ തെരഞ്ഞെടുപ്പ് വരെ മുശാവറ ഏറെ സജീവവും ശക്തവുമായിരുന്നു. തെരഞ്ഞെടുപ്പില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഒരവകാശപത്രിക തയ്യാറാക്കി രാഷ്ട്രീയപാര്‍ട്ടികളുടെ മുമ്പാകെ സമര്‍പ്പിക്കാനും മുശാവറക്ക് കഴിഞ്ഞു. എന്നാല്‍, മുശാവറയില്‍ ഘടകങ്ങളായ ചില കക്ഷികളുടെയും നേതാക്കളുടെയും ഭിന്നരാഷ്ട്രീയനിലപാടുകള്‍ മൂലം തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മുശാവറയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. പില്‍ക്കാലത്തും പക്ഷേ, മുസ്ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കുകയും സംഘടകളുടെ സമീപനങ്ങളില്‍ അഭിപ്രായൈക്യം ഉണ്ടാക്കുകയും ചെയ്യുന്ന വേദിയായി മുശാവറ തുടര്‍ന്നു. മൌലാന അബുല്‍ ഹസന്‍ അലി നദ്വിയായിരുന്നു 1999 വരെയും മുശാവറയുടെ അധ്യക്ഷന്‍. അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ ദയൂബന്ദ് ദാറുല്‍ ഉലൂമിലെ മൌലാന മുഹമ്മദ് സാലിം ഖാസിമി പ്രസിഡന്റായി. സയ്യിദ് ശഹാബുദ്ദീനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

ഇന്ത്യന്‍ മുസ്ലിംകളുടെ ഏകീഭാവത്തിനും വര്‍ഗീയതയ്ക്കെതിരെ സമാധാനപരമായ സമരത്തിനും ക്രിയാത്മകസംഭാവനകള്‍ അര്‍പ്പിച്ച ആള്‍ ഇന്ത്യാ മജ്ലിസെ മുശാവറയുടെ രൂപവത്ക്കരണത്തിലും നിലനില്‍പിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കാണ് വഹിച്ചത്. മൌലാന അബുല്ലൈസ് നദ്വിക്കും 'ദഅ്വത്ത്' എഡിറ്റര്‍ മുഹമ്മദ് മുസ്ലിമിനും ശേഷം മൌലാന മുഹമ്മദ് ശഫീ മുനീസാണ് മുശാവറയില്‍ മുഖ്യപങ്കാളിത്തം വഹിച്ച ജമാഅത്ത് നേതാവ്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ മുശാവറയില്‍ പ്രതിനിധാനം ചെയ്തിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ സ്ഥാപകപ്രസിഡണ്ടായതില്‍പിന്നെ മറ്റൊരു അഖിലേന്ത്യാ സാമുദായികവേദിയായ ആള്‍ ഇന്ത്യാ മില്ലി കൌണ്‍സിലി ലേക്ക് മാറി. മുശാവറയുടെ ചാലകശക്തിയായ ജമാഅത്തെ ഇസ്ലാമി മില്ലി കൌണ്‍സിലില്‍ ഘടകമല്ല.

MvM NOUSHAD said...
This comment has been removed by the author.
MvM NOUSHAD said...

``തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക്‌ ആപല്‌കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയപക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതുകൊണ്ട്‌ തടയപ്പെട്ടിരിക്കുകയാണ്‌. സാമുദായിക താല്‌പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നപക്ഷം പ്രസ്‌തുത വടംവലി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധപൂര്‍വം വിട്ടുനില്‌ക്കുന്നതാണ്‌ അവര്‍ക്കു നല്ലത്‌. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ അവര്‍ക്കു നാശമാണ്‌'' (പ്രബോധനം, പുസ്‌തകം 4, ലക്കം 2, ജൂലായ്‌ 1951, പേജ്‌ 35, അബുല്ലൈസ്‌ സാഹിബ്‌)

ബുദ്ധി അന്ധ്മായ അനുകരണത്തിനോ യുക്തി ഷൂര അങ്ങഗല്‍ക്കൊ പണയം വെച്ചിട്ടില്ലാത്തവര്‍ക്കു മനസ്സിലാകാത വൈരുദ്ധ്യമാണു ഇന്നും ജമാ അത്തെ ഇസ്ളാമിയുടെ ആശയ ആദര്‍ശങ്ങള്‍. 94 ഇല്‍ നടന്ന ഗുരുവായൂറ്‍ L.A ഇലക്ഷനില്‍ സമദാനിക്കില്ലാത്ത എന്തൊ ഒന്നു അരദ്ധ്യാപകണ്റ്റെ കൈ വട്ടില്‍ കലാഷിച്ച ഗ്രന്ധ രജയിതാവായ പി.ടി കുഞ്ഞൂനു മൌദൂദി സാഹിബിണ്റ്റെ അളവുകോലില്‍ കണ്ടത്രെ. ഇത്തരം കണ്ട്ത്തലുകള്‍ മുഷാവറ മാപിനിയുടെ തകരാണോ അതൊ മജിലിസിലെ ബംബര്‍ നറുക്കെടുപ്പു ഫലങ്ങലാണൊ എന്നൊന്നും ചോദിക്കാതെ അംഗീകരിച്ചു കൊള്ളണം .

അങ്ങനെ വല്ലവനും ചോതിച്ചാല്‍ അന്തര്‍ധാരാ ശക്തമായിരുന്നു എന്നൊന്നും പറയുകേലാ...പടിയടിച്ചു പിണ്ടം വെക്കും ...ex. പൊലിറ്റികല്‍ സെക്ര്‍റ്ററിയെ കൈകാര്യം ചെയ്തതു പോലെ.ഹും..നമ്മളെ പില്ലേരെ തല്ലികൊന്ന എളമരം കരീമിനും പിന്തുണയോ എന്നു അങ്ങെരു ചോതിച്ചു പോയത്രെ..വന്നില്ലെ മറുപടി ..എളേ മരമല്ലെ ..വിട്ടു കളാ..

മനസ്സാക്ഷിയും തലച്ചോറും നേര്‍വഴിക്കു വിളിച്ചാല്‍ എങ്ങനെയാ സത്യാന്വെഷികല്‍ക്കു 'ഞാന്‍ ഇല്ലാ' എന്നു പരയാന്‍ കഴിയുക.

Post a Comment