Pages

Friday, August 6, 2010

ഹുകൂമത്തെ ഇലാഹി

മുസ്‌ലിം ലീഗ്‌, സമുദായത്തിന്‌ നിഷേധിക്കപ്പെട്ട നീതിക്ക്‌ വേണ്ടി ശബ്‌ദിച്ചപ്പോള്‍ അത്‌ ഇസ്‌ലാമിന്ന്‌ എതിരാണെന്ന്‌ പറഞ്ഞ്‌ ജമാഅത്തുകാര്‍ അവരെ പിന്നില്‍നിന്ന്‌ കുത്തി. മുസ്‌ലിം സമുദായത്തെ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും അധാര്‍മികതയില്‍ നിന്നും മോചിപ്പിച്ച, അമുസ്‌ലിംകളെ വരെ ആകര്‍ഷിക്കുന്ന ഒരു സമുദായമാക്കി പരിവര്‍ത്തിപ്പിക്കാന്‍ മുജാഹിദ്‌ പ്രസ്ഥാനം പ്രവര്‍ത്തിച്ചപ്പോള്‍ സമുദായത്തിന്റെ പേരില്‍ ശബ്‌ദിക്കരുതെന്ന്‌ മുമ്പ്‌ പറഞ്ഞ ജമാഅത്തുകാര്‍ മുജാഹിദുകളെ ആക്ഷേപിച്ചത്‌ അവര്‍ സമുദായത്തെ ഭിന്നിപ്പിക്കുകയാണെന്നും ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിക്കുകയാണെന്നുമായിരുന്നു. അങ്ങനെ മുജാഹിദുകളെയും അവര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി. മുജാഹിദുകളുമായി സഹകരിക്കേണ്ടവര്‍ കളം മാറിച്ചവിട്ടി. പിന്നെ ഇവര്‍ എന്തിനാണ്‌ പ്രവര്‍ത്തിക്കുന്നത്‌? അവരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ പാര്‍ട്ടിയുടെ ലക്ഷ്യം വിവരിക്കുന്നതില്‍ പോലും വൈരുധ്യങ്ങള്‍ കാണാം. പ്രവാചകന്‍മാര്‍ നമുക്ക്‌ കാണിച്ചുതന്ന ശൈലിയും രൂപവും മാറ്റിക്കൊണ്ടുള്ള ഒരു മതരാഷ്‌ട്രവാദമാണ്‌ ഇവര്‍ക്കുള്ളതെന്ന കാര്യം സര്‍വ മുസ്‌ലിംകള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്‌. അധികാരം ലഭിച്ചിട്ടും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ അശ്രദ്ധകാണിച്ച ഒരു വിഭാഗത്തോട്‌ മൗദൂദി സാഹിബ്‌ അതിനു വേണ്ടി നിര്‍ദേശിച്ചത്‌ തെറ്റാണെന്ന്‌ ഇവിടെ വാദിക്കുന്നില്ല. അത്‌ മുസ്‌ലിംകളുടെ ബാധ്യതയുമാണ്‌. എന്നാല്‍ മൗദൂദിയുടെ വാദം ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌ത ജമാഅത്തിന്റെ ബുദ്ധിയെയും വിജ്ഞാനത്തെയും വിമര്‍ശിക്കാതിരിക്കുവാന്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയ ഒരു മനുഷ്യന്നും സാധിക്കുകയില്ല. ഇവിടുത്തെ മുസ്‌ലിംകള്‍ അബൂജഹ്‌ലിനെപ്പോലുള്ള മുസ്‌ലിംകളാണെന്ന്‌ അവര്‍ തന്നെ എഴുതിയതു നാം കണ്ടു. ഇവരുടെ മതരാഷ്‌ട്രവാദംകൊണ്ട്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിന്നും യാതൊരു നന്‍മയും ലഭിക്കുവാന്‍ പോകുന്നില്ല. വര്‍ഗീയവാദികള്‍ വളരുവാന്‍ മാത്രമേ ഇത്‌ ഉപകരിക്കുകയുള്ളൂ. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക്‌ പോലും തലവേദന സൃഷ്‌ടിക്കുവാനും അവര്‍ പോലും തിരിച്ച്‌ ചിന്തിക്കുവാനും മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളൂ.


``ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിന്‌ അടിത്തറ പാകുമ്പോള്‍ അത്‌ പ്രാധാന്യപൂര്‍വം പരിഗണിച്ചിരുന്ന കാര്യങ്ങളില്‍ പ്രസ്‌താവ്യമായവ ഇവയായിരുന്നു. ജമാഅത്തിന്റെ ലക്ഷ്യമായ ഹുകൂമത്തെ ഇലാഹിയ്യയിലുള്ള അടിയുറച്ച വിശ്വാസത്തോടെ ഓരോ അംഗവും ജമാഅത്തില്‍ നിലയുറപ്പിക്കുക'' (മുപ്പതുവര്‍ഷം പിന്നിട്ട ജമാഅത്തെ ഇസ്‌ലാമി, മാസിക 1972 ജൂലായ്‌ ലക്കം 3, പു. 33, മുഖപ്രസംഗം)

``എന്നാല്‍ ഇന്ത്യയില്‍ ഹുകൂമത്തെ ഇലാഹി അഥവാ ദൈവിക ഭരണം സ്ഥാപിക്കുകയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യമെന്ന്‌ പ്രചണ്‌ഡമായൊരു പ്രചാരവേല ഇവിടെ നടത്തപ്പെടുന്നു. ആരോപകര്‍ ഒരു പടികൂടി മുമ്പോട്ടു കടന്നു അമുസ്‌ലിം രാഷ്‌ട്രവാദം പോലും ജമാഅത്തിന്റെ പേരില്‍ വെച്ചുകെട്ടാന്‍ തുടങ്ങിയിട്ടുണ്ട്‌.'' (ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയോ, ഐ പി എച്ച്‌, 1970 ജൂലായ്‌, പേ: 9)

എങ്കില്‍ മുഖപ്രസംഗം എഴുതിയത്‌ ആരാണ്‌? അതുപോലെ മുജാഹിദ്‌ പ്രസ്ഥാനം മുസ്‌ലിം രാഷ്‌ട്രം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ `മുഖാമുഖം' പരിപാടിയില്‍ എന്തിന്ന്‌ വിമര്‍ശനം ഉന്നയിച്ചു. ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കലും മതരാഷ്‌ട്രം സ്ഥാപിക്കലും രണ്ടാണ്‌. ഇതു മുജാഹിദുകള്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കാതെ പോയിട്ടുണ്ടെന്ന്‌ പ്രബോധനം എഴുതുന്നു (വാള്യം 55, ലക്കം 19, 1998 ഒക്‌ടോബര്‍: 24, പേ: 37). മുസ്‌ലിം രാഷ്‌ട്രവാദം ഞങ്ങള്‍ക്കില്ലെന്ന്‌ തന്നെയാണ്‌ `ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയോ' എന്ന പുസ്‌തകത്തില്‍ എഴുതുന്നത്‌. മേല്‍ ഉദ്ധരണി ഒന്നുകൂടി വായിക്കൂ. മതരാഷ്‌ട്രവാദം തങ്ങള്‍ക്കില്ലെന്നല്ല ഇവിടെ പറയുന്നത്‌. ശേഷം ലേഖകന്‍, മുജാഹിദുകള്‍, പാശ്ചാത്യരുടെ മെഗാഫോണുകളാകാന്‍ വിധിക്കപ്പെട്ടവര്‍ ഏതായാലും സഹതാപമേ അര്‍ഹിക്കുന്നുള്ളൂ എന്ന്‌ പ്രഖ്യാപിക്കുന്നു?!

ഇന്നറിയപ്പെടുന്ന മുസ്‌ലിം രാജ്യങ്ങളിലൊന്നുപോലും യഥാര്‍ഥ ഇസ്‌ലാമിക സ്റ്റെയിറ്റല്ലെന്ന്‌ ജമാഅത്ത്‌ സാഹിത്യങ്ങളില്‍ പലേടത്തും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌ (ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയോ? പേജ്‌ 10). ജമാഅത്തുകാര്‍ക്ക്‌ ഭരണം കിട്ടിയാല്‍ മാത്രമേ ഈ ലക്ഷ്യം സ്ഥാപിതമാകുകയുള്ളൂ എന്നതിന്ന്‌ എന്താണ്‌ തെളിവ്‌?

``നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാണ്‍ സ്ഥലത്തുപോലും ഇന്നു ഫലത്തില്‍ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്‌'' (പ്രബോധനം, പു. 7, ലക്കം 6)

``ഇസ്‌ലാമിക ഭരണം അഥവാ ഹുകൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല'' (ഹുകൂമത്തെ ഇലാഹിയ്യയും ഇസ്‌ലാമും, പ്രബോധനം, 1955 ജൂലായ്‌ പു 8, ലക്കം 11, പേ 266)

``ചോദ്യം: 7, ജമാഅത്തെ ഇസ്‌ലാമിയുടെ ഭാവനയിലുള്ള ഇസ്‌ലാമിക ഭരണകൂടം ഇന്ന്‌ എവിടെയെങ്കിലുമുണ്ടോ?
ഉ: ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകായോഗ്യമായ ഇസ്‌ലാമിക ഭരണം ഇന്നു ലോകത്തെവിടെയുമില്ല'' (പ്രബോധനം പ്രതിപക്ഷ പത്രം പു: 4, ലക്കം 8, 1952 ജനുവരി 1, പേജ്‌ 163)

6 comments:

Malayali Peringode said...

``ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിന്‌ അടിത്തറ പാകുമ്പോള്‍ അത്‌ പ്രാധാന്യപൂര്‍വം പരിഗണിച്ചിരുന്ന കാര്യങ്ങളില്‍ പ്രസ്‌താവ്യമായവ ഇവയായിരുന്നു. ജമാഅത്തിന്റെ ലക്ഷ്യമായ ഹുകൂമത്തെ ഇലാഹിയ്യയിലുള്ള അടിയുറച്ച വിശ്വാസത്തോടെ ഓരോ അംഗവും ജമാഅത്തില്‍ നിലയുറപ്പിക്കുക'' (മുപ്പതുവര്‍ഷം പിന്നിട്ട ജമാഅത്തെ ഇസ്‌ലാമി, മാസിക 1972 ജൂലായ്‌ ലക്കം 3, പു. 33, മുഖപ്രസംഗം)

CKLatheef said...

തലമുറകളായില്ലേ തികഞ്ഞ അസംബന്ധം ജമാഅത്തിനുമേല്‍ കെട്ടിവെച്ച് സ്വയം സമാധാനിക്കാന്‍ തുടങ്ങിയിട്ട്. മുജാഹിദിലെ പുതിയ തലമുറയെങ്കിലും ഈ പുതിയ യുഗത്തില്‍ അല്‍പം ബുദ്ധിയും വിവേകവും കാണിച്ച്, കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കുമോ (വിമര്‍ശിക്കാനെങ്കിലും). ഖുറാഫാത്തുകളെ ന്യായീകരിക്കുന്ന, അതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുജാഹിദുകളെ പിഴച്ചവരായി കാണുന്ന സുന്നികളില്‍നിന്ന് ഒരു ചെറിയ വ്യത്യാസമെങ്കിലും നിങ്ങളില്‍ കാണാന്‍ കൊതിയാകുന്നു. അത് സാധിക്കുമോ.

ജമാഅത്ത് എന്തുകൊണ്ട് ലീഗിനെ വിമര്‍ശിക്കുന്നുവെന്നും. എന്തുകൊണ്ട് മുജാഹിദുകളെ വിമര്‍ശിക്കുന്നുവെന്നും സത്യസന്ധമായി പറയാന്‍ കഴിയുന്ന കാലത്ത് മാത്രമേ നിങ്ങളോട് ഇനിയെന്തെങ്കിലും പുതുതായി അങ്ങോട്ട് പറഞ്ഞിട്ട് കാര്യമുള്ളൂ.

ഇട്ടോളി said...

@ ലത്തീഫ്- തലമുറകളായില്ലേ ജമാ‍അത്ത് തികഞ്ഞ അസംബന്ധം പറയാന്‍ തുടങ്ങിയിട്ട് എന്നു പറയുന്നതല്ലേ ഒന്നു കൂടി ശരി ???

Noushad Vadakkel said...

പഴയ വാദങ്ങളും ഉദ്ധരണികളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ജമാഅതുകാര്‍ കാണിക്കുന്ന ഓക്കാനവും ജാഡയും ഇപ്പോളിതാ CKLatheef മാസ്ടരും പ്രകടിപ്പിച്ചിരിക്കുന്നു .മുജാഹിദുകള്‍ സമുദായ നവോദ്ധാനത്തിനു ശ്രമിച്ചപ്പോള്‍ അതു ശ്മശാന വിപ്ലവമെന്നു പറഞ്ഞു പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ സുന്നികളെയും മുജാഹിദുകളെയും തമ്മില്‍ വ്യത്യാസം കാണുവാന്‍ സാധിക്കുന്നില്ലത്രേ...
'രാഷ്ട്രീയ ശിര്‍ക്ക്' വെറും പുകയാണെന്നു പൊതു ജനം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി പിരിച്ചു വിടാനുള്ള പ്രസക്തിയേ ജമാഅത്തെ ഇസ്ലാമിക്കുള്ളൂ ....

സാജിദ് ഈരാറ്റുപേട്ട said...

സാമ്പത്തികമേഖലയില്‍
സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. "മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.'' (അല്‍ അഅ്റാഫ്: 85).

സാജിദ് ഈരാറ്റുപേട്ട said...

സാമൂഹികരംഗത്ത്
വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്. ശരീഅത്ത്ചര്‍ച്ചകളില്‍ കേട്ടിരുന്നപോലെ, ആര്‍ക്കും ജാതിയും മതവും നോക്കാതെ ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ള വിധം സ്വീകരിച്ച് ഇഷ്ടമുള്ളത്രകാലം ഇഷ്ടപ്പെടുന്നവിധം കൂടെ നിറുത്താമെന്നും അതില്‍ മതവും മതനിയമങ്ങളും ഇടപെടേണ്ടതില്ലെന്നുമുള്ള വാദം ഇതിനുദാഹരണമാണ്.

Post a Comment