Pages

Friday, August 6, 2010

ബിദ്‌അത്തുകളെ ന്യായീകരിക്കുന്നു

“ചോ: പ്രബോധനം വാരികയുടെ പുസ്‌തകം 46, ലക്കം 37ല്‍ ബിദ്‌അത്തിനെക്കുറിച്ച്‌ നിങ്ങള്‍ നടത്തിയ പരാമര്‍ശം വായിച്ചു. ബിദ്‌അത്തുകളില്‍ നല്ലതും ചീത്തയും ഉണ്ടെന്നും നല്ല ബിദ്‌അത്തുകള്‍ നിഷിദ്ധമല്ലെന്നുമുള്ള ഖുറാഫികളുടെ വാദമാണ്‌ അതില്‍ സമര്‍ഥിച്ചിരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ എല്ലാ ബിദ്‌അത്തും `ദലാല' ആണെന്നും `ദലാലത്തു'കളെല്ലാം നരകത്തിലാണെന്നും ഉള്ള ഹദീസ്‌ `ദഈഫാ'ണോ? അല്ലെന്നുണ്ടെങ്കില്‍ ആ ഹദീസിന്റെ താല്‌പര്യം ഒന്നു വിശദീകരിച്ചു തരാമോ?

ഉ: ഇമാം അഹ്‌മദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുള്ള ഈ ഹദീസിനു ളുഅ്‌ഫ്‌ ഉള്ളതായി എ വൈ ആറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മുസ്‌ലിം നിവേദനംചെയ്‌ത റിപ്പോര്‍ട്ടില്‍ ഉള്ളത്‌ ഇങ്ങനെയാണ്‌. കാര്യങ്ങളില്‍ തിന്മയായിട്ടുള്ളതു പുതുതായി ഉണ്ടാക്കുന്നതാണ്‌. എല്ലാ ബിദ്‌അത്തുകളും മാര്‍ഗഭ്രംശമാകുന്നു. ഈ ഹദീസിനെ അക്ഷരാര്‍ഥത്തില്‍ എടുക്കുകയാണെങ്കില്‍ അതിന്റെ താല്‌പര്യം ഇതാണ്‌. നബി(സ)യുടെ കാലത്ത്‌ നിലവിലില്ലാതിരുന്ന സമ്പ്രദായങ്ങളഖിലം നരകത്തിലേക്ക്‌ നയിക്കുന്ന മാര്‍ഗഭ്രംശമാകുന്നു. പക്ഷെ, ഇങ്ങനെ അക്ഷരാര്‍ഥത്തില്‍ എടുക്കുന്നതിനു മുമ്പ്‌ സുപ്രധാനമായ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്‌.

1) ഈ ആശയം ഇസ്‌ലാമിന്റെ സമ്പൂര്‍ണതക്കും വികാസക്ഷമതക്കും പുരോഗമനോന്മുഖതക്കും നിരക്കുന്നതാണോ... നബി(സ)യുടെ കാലത്ത്‌ നിലവിലില്ലാത്ത സമ്പ്രദായങ്ങളെല്ലാം നിഷിദ്ധമായ ബിദ്‌അത്തുകളാണെങ്കില്‍ ഇവിടെ തള്ളപ്പെടേണ്ട ബിദ്‌അത്തുകള്‍ക്കും അതില്‍ (ദീനില്‍) പെട്ടതല്ലാത്ത എന്ന വിശേഷണം കൊടുത്തത്‌ നിരര്‍ഥകമാകുന്നു. ദീനില്‍പെട്ടതല്ലാത്ത ബിദ്‌അത്തുകള്‍ തള്ളപ്പെടണമെന്നു പറഞ്ഞാല്‍ ദീനില്‍ ഉള്‍പ്പെട്ട ബിദ്‌അത്തുകള്‍ തള്ളേണ്ടതില്ല എന്നാണല്ലോ അര്‍ഥം'' (പ്രബോധനം വാരിക, വാള്യം 46, ലക്കം 45, പേജ്‌ 29-31)

ഇവര്‍ വിഭാവനംചെയ്യുന്ന ഇസ്‌ലാമിക ഭരണം ഒരു ചാണ്‍ സ്ഥലത്തുപോലും ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി നമുക്ക്‌ അല്ലാഹുവിനോട്‌ അഞ്ചുനേരം പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. യാഥാസ്ഥിതികര്‍വരെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മടിക്കുന്നരീതിയിലാണ്‌ ഇവര്‍ ഇവിടെ നബിവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തു അനാചാരത്തിന്‌ പച്ചക്കൊടികാണിക്കുന്നത്‌. വ്യഭിചാരം ചീത്തയാണെന്ന്‌ ഖുര്‍ആന്‍ പറയുകയുണ്ടായി. ഇതില്‍നിന്ന്‌ ഇവര്‍ വ്യഭിചാരം നല്ലതും ചീത്തയുമുണ്ടെന്ന്‌ കണ്ടുപിടിച്ചേക്കാം. ഭരണം ലഭിച്ചാല്‍ ലൈസന്‍സുള്ള വേശ്യാലയങ്ങള്‍ നിലനിര്‍ത്തുവാനും പുതിയത്‌ ആരംഭിക്കാനും സാധ്യതയുമുണ്ട്‌. ഈ അഭിപ്രായം പറയുക മാത്രമല്ല, ഇതിനെ എതിര്‍ക്കുന്നവരെല്ലാം വിഡ്‌ഢികളാണെന്ന്‌ പറഞ്ഞു അവരെ അവഹേളിക്കുകകൂടി ചെയ്യുന്നതുകാണുക: ``തലവേദന മാറ്റാന്‍ തലതന്നെ വെട്ടിക്കളയുന്നതുപോലെയുള്ള വങ്കത്തമാണ്‌ നല്ല ബിദ്‌അത്തിനെ നിഷേധിക്കല്‍'' (അതേ പുസ്‌തകം, പേജ്‌ 31). നമ്മുടെ മതത്തിലില്ലാത്ത സംഗതികള്‍ വല്ലവനും ഉണ്ടാക്കിയാല്‍ അത്‌ വര്‍ജിക്കണമെന്നും യാതൊരു പുതിയ ആചാരങ്ങള്‍ക്കും മതത്തില്‍ പ്രവേശനമില്ലെന്നും നബി(സ) യാതൊരു സംശയത്തിനും പഴുതില്ലാത്തവിധം പ്രസ്‌താവിക്കുന്ന നിന്നുതന്നെ പുതിയ സംഗതികള്‍ മതത്തില്‍ നിര്‍മിക്കുന്നതിന്‌ തെളിവ്‌ കണ്ടുപിടിച്ച ജമാഅത്ത്‌ ബുദ്ധിയില്‍ നമുക്ക്‌ ലജ്ജിക്കാം.

മുഹമ്മദ്‌ നബി(സ)ക്കു പോലും അല്ലാഹുവിന്റെ വഹ്‌യ്‌ ലഭിക്കാതെ ഒരു പുണ്യകര്‍മമോ ആചാരമോ നിര്‍മിക്കുവാന്‍ അവകാശമില്ലെന്ന്‌ പരിശുദ്ധഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ വഹ്‌യിന്റെ പിന്‍ബലമില്ലാതെ മുഹമ്മദ്‌ നബി(സ) തനിക്ക്‌ നല്ലതായിത്തോന്നിയതിന്റെ അടിസ്ഥാനത്തില്‍ അനുഷ്‌ഠിക്കുവാന്‍ നിര്‍ദേശിച്ച ഒരു പുണ്യകര്‍മമോ ആചാരമോ കാണിച്ചുതരാന്‍ ഇവര്‍ക്ക്‌ സാധിക്കുകയില്ല. ഭരണമില്ലെങ്കിലും തൂലികയും പത്രവും ഉള്ളതിനാല്‍ അതിലൂടെ നല്ല ബിദ്‌അത്ത്‌ സ്ഥാപിക്കുവാന്‍ വേണ്ടി ഇവര്‍ ഉദ്ധരിച്ച സര്‍വതെളിവുകള്‍ക്കും സവിസ്‌തരം മറുപടി എഴുതിയിട്ടുണ്ട്‌. ഇവര്‍ ബിദ്‌അത്തുകളെ ശാഖാപരമായി കാണുന്നവരും ബിദ്‌അത്തിനെ എതിര്‍ക്കുന്നവരെ ഭിന്നിപ്പിക്കുന്നവരും നിസ്സാരപ്രശ്‌നങ്ങളില്‍ തര്‍ക്കിക്കുന്നവരുമായി ചിത്രീകരിക്കുവാനുമുള്ള കാരണം എന്താണെന്ന്‌ വായനക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുമല്ലോ.

``ആമീന്‍, കൈകെട്ട്‌, ഫാതിഹ, തഖ്‌ലീദ്‌ തുടങ്ങിയ ശാഖകള്‍ ദീനില്‍ ഏതു നിലക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ പഴുതുള്ളതും മേല്‍ പ്രസ്‌താവിച്ചപോലുള്ളതുമായ ചെറിയ ചെറിയ സംഗതികള്‍....'' (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം, പേജ്‌: 55, 56)

``അവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്‌നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നതു മാത്രമാണ്‌. അവയിലധികവും താരതമ്യേന ശാഖാപരമാണുതാനും. മരിച്ചുപോയ മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത്‌ തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലയോ, നേര്‍ച്ചകളും മാലമൗലൂദുകളും കഴിക്കണമോ വേണ്ടയോ, സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്ത്‌ സുന്നത്തുണ്ടോ ഇല്ലേ, നമസ്‌കാരത്തില്‍ കൈ മാറത്തോ മാറിനുതാഴെയോ കെട്ടേണ്ടത്‌ ഇതൊക്കെയാണ്‌ മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്‌പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്നതു ലജ്ജാവഹമായ വസ്‌തുതയത്രെ''. (സമുദായ ഐക്യവും മുസ്‌ലിം സംഘടനകളും, പേജ്‌ 32)

ഇവിടുത്തെ മുസ്‌ലിംകള്‍ അധികവും നംറൂദും അബൂജഹ്‌ലുമാണെന്ന്‌ ഇവര്‍ തന്നെ എഴുതിയത്‌ നാം വായിച്ചു. ഭരണത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്ന അധ്യായം ഒന്നുകൂടി വായിക്കുക. തര്‍ക്കവിഷയങ്ങള്‍ ഇവര്‍തന്നെ എഴുതിയത്‌ അല്‌പംകൂടി വിവരിക്കാം. മുജാഹിദ്‌ പ്രസ്ഥാനത്തെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ അതിന്‌ ഒരു കാരണം കണ്ടെത്തുവാന്‍ മാത്രമാണ്‌ തര്‍ക്കവിഷയങ്ങളെ ഇവര്‍ ശാഖാപരമായും വിരലിലെണ്ണാവുന്നതായും ചെറിയസംഗതികളായും അവതരിപ്പിക്കുന്നത്‌

``പക്ഷേ, നാമിന്നെന്താണ്‌ കാണുന്നത്‌? ഖുര്‍ആന്‍ ദൈവികഗ്രന്ഥമായി സമ്മതിച്ചവര്‍ അതുകൊണ്ട്‌ സാധിക്കുന്നത്‌ ഉറുക്കും മന്ത്രവും മാത്രമാണ്‌. രോഗവും ഭൂതബാധയും നീക്കുകമാത്രമാണ്‌. അവര്‍ ഖുര്‍ആനൊത്തു ജീവിക്കുന്നില്ല. നിങ്ങള്‍ ചോദിക്കും, അമുസ്‌ലിംകള്‍ ഇസ്‌ലാമില്‍ ആകൃഷ്‌ടരാകുന്നതു ഞങ്ങള്‍ വിരോധിച്ചിട്ടുണ്ടോ എന്ന്‌. ശരിയാണ്‌. നാം വാക്കുകൊണ്ടു വിരോധിച്ചിട്ടില്ല. പക്ഷേ, നമ്മുടെ പ്രവൃത്തി അത്തരത്തിലുള്ളതല്ലേ? മുസ്‌ലിംകളോടു ഞാന്‍ ചോദിക്കുന്നു, നിങ്ങള്‍ ഡല്‍ഹിയില്‍ കലാപമുണ്ടായപ്പോള്‍ കരഞ്ഞു. കി. പഞ്ചാബില്‍ കലാപമുണ്ടായപ്പോള്‍ കരഞ്ഞു. ഇതു സ്വാഭാവികം തന്നെ. പക്ഷേ അല്ലാഹുവിന്റെ നിയമങ്ങള്‍ നാടെങ്ങും ചവിട്ടിത്തേക്കപ്പെടുന്നതു കാണുമ്പോള്‍ നിങ്ങള്‍ കണ്ണീരൊഴുക്കുന്നുണ്ടോ?'' (പ്രബോധനം, പുസ്‌തകം 6, ലക്കം 5, പേജ്‌ 106,107)

നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ `പ്രബോധന'ത്തില്‍ ഉദ്ധരിച്ചതാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ഇന്നത്തെ ശാഖാപരക്കാരുടെ കണ്ണുതുറപ്പിക്കുവാന്‍ അവരുടെ മാസികയിലെ തന്നെ പ്രസ്‌താവനക്കു സാധിച്ചാല്‍ ഇസ്‌ലാമിക രാഷ്‌ട്രവും അതിലപ്പുറവും നമുക്ക്‌ ക്ഷിപ്രയാസം സാധിക്കുന്നതാണ്‌. ഭാവനാലോകത്തു ജീവിച്ച്‌ മരിക്കുന്നതിനെക്കാള്‍ നമുക്ക്‌ നല്ലത്‌ മുസ്‌ലിംസമുദായത്തെ സംസ്‌കരിക്കുന്നതില്‍ പ്രവര്‍ത്തിച്ചു ആ രണാങ്കണത്തില്‍ വീണു മരിക്കുന്നതാണ്‌.

``മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമായുണ്ട്‌. ഈ സൂക്തങ്ങളില്‍ അധിക്ഷേപിക്കപ്പെട്ടവര്‍ അറബികളായ മുശ്‌രിക്കുകളത്രെ. അവികലരും സുരക്ഷിതരുമായ സന്താനങ്ങള്‍ ജനിക്കുവാന്‍ വേണ്ടി അവര്‍ അല്ലാഹുവോടു പ്രാര്‍ഥിച്ചിരുന്നു. പക്ഷേ, കുട്ടിയുടെ ജനനത്തിനുശേഷം ഇതരന്മാര്‍ക്കാണ്‌ അവര്‍ നന്ദി രേഖപ്പെടുത്തിയിരുന്നത്‌. ഇതായിരുന്നു അവരുടെ പ്രത്യേകത. തീര്‍ച്ചയായും വളരെ നന്ദികെട്ട ഒരു നിലപാടാണിത്‌. എന്നാല്‍ ഇന്നത്തെ ഏകദൈവവാദികളുടെ ശിര്‍ക്കാണ്‌ ഇതിനേക്കാള്‍ കൂടുതല്‍ നെറികെട്ടത്‌. ഇവര്‍ സന്താനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതുപോലും ദൈവേതരന്മാരോടാകുന്നു. ഗര്‍ഭകാലത്തു നടത്തുന്ന വഴിപാടുകള്‍ ഇതരന്മാര്‍ക്കാണ്‌. കുട്ടി ജനിച്ചശേഷമുള്ള നേര്‍ച്ചകള്‍ ഇതരന്മാരുടെ ഖബറുകള്‍ക്കും. എന്നിട്ടും ജാഹിലിയ്യാകാലത്തെ അറബികള്‍ മുശ്‌രിക്കുകളും ഇവര്‍ മുവഹ്‌ഹിദുകളുമാണത്രെ. അവര്‍ക്ക്‌ നരകവും ഇവര്‍ക്ക്‌ സ്വര്‍ഗവും. അവരെ വിമര്‍ശിക്കുന്ന നാവുകള്‍ അതിരൂക്ഷങ്ങളാണെങ്കിലും ഇവരെ വിമര്‍ശിച്ചുപോയാല്‍ മതവൃത്തങ്ങളില്‍ എന്തെന്നില്ലാത്ത ഒരു കോളിളക്കം സംജാതമാവും. ഈ സ്ഥിതിവിശേഷത്തെപ്പറ്റിയാണ്‌ പരേതനായ ഹാലി മുസദ്ദസില്‍ പറഞ്ഞത്‌. ജൂതന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍. ദൈവത്തിനു പുത്രനെ സങ്കല്‌പിച്ചാല്‍ കാഫിര്‍. അഗ്നിയ്‌ക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍. നക്ഷത്രങ്ങള്‍ക്കു ശക്തിയുണ്ടെന്ന്‌ വിശ്വസിച്ചാല്‍ കാഫിര്‍. എന്നാല്‍ വിശ്വാസികള്‍ക്ക്‌ വിശാലമാണ്‌ മാര്‍ഗങ്ങള്‍. ആരെ വേണമെങ്കിലും അവര്‍ക്ക്‌ സാവേശം ആരാധിക്കാം. നബിയെ യഥേഷ്‌ടം ദൈവമാക്കിയാലും ഇമാമുകളുടെ പദവി നബിയുടെതില്‍നിന്നുയര്‍ത്തിയാലും ശ്‌മശാനങ്ങളില്‍ പോയി വഴിപാടുകളര്‍പ്പിച്ചാലും ശഹീദന്മാരുടെ അടുത്തുചെന്നു പ്രാര്‍ഥിച്ചാലും തൗഹീദിനു കോട്ടമൊന്നും വരുന്നില്ല, ഇസ്‌ലാം തകരുന്നില്ല, ഈമാന്‍ പോകുന്നില്ല''. (പ്രബോധനം, പുസ്‌തകം 26, ലക്കം 4, പേജ്‌ 11, 12)

മൗലാനാ മൗദൂദിയും ഇവിടുത്തെ മൗദൂദികളും തമ്മില്‍ വളരെ വലിയ വ്യത്യാസം ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും പ്രശ്‌നത്തിലുണ്ട്‌. ഇവര്‍ കേരളത്തില്‍ പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും മറ്റും ഉള്ളതുകൊണ്ട്‌ ഖുറാഫികളുടെ വോട്ടുകള്‍ തട്ടിയെടുക്കുവാന്‍ ഭിന്നതകള്‍ ലഘൂകരിക്കുകയും ശാഖാപരമാക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും സാധിക്കുമോ എന്ന്‌ പരീക്ഷിക്കുന്നവരാണ്‌. ഈ സാധ്യത ഉറപ്പായാല്‍ തെരഞ്ഞെടുപ്പുകളിലേക്ക്‌ ഇവര്‍ നേരിട്ടുതന്നെ സ്ഥാനാര്‍ഥികളെ നിറുത്തി മത്സരിക്കുകയും ചെയ്യും.

``ജനജീവിതത്തില്‍ നുഴഞ്ഞുകയറിയ ജാഹിലിയ്യത്തുകളെയും ബിദ്‌അത്തുകളെയും തൂത്തുമാറ്റി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമികാചാരങ്ങളും സുന്നത്തുകളും പുനഃസ്ഥാപിക്കുകയെന്നാണ്‌ സമുദായ സമുദ്ധാരണം കൊണ്ടു വിവക്ഷിച്ചിട്ടുള്ളത്‌''. (ഇസ്‌ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, ടി മുഹമ്മദ്‌, ഐ പി എച്ച്‌, പേജ്‌ 2)

``മഹാത്മാക്കളുടെ വിഗ്രഹങ്ങളുടെയും ഖബ്‌റുകളുടെയും മുമ്പില്‍ ബലികര്‍മങ്ങള്‍, വഴിപാടുകള്‍, നേര്‍ച്ചകള്‍, അര്‍ച്ചനകള്‍, പ്രാര്‍ഥനകള്‍, അഭ്യര്‍ഥനകള്‍, സഹായാര്‍ഥനകള്‍ തുടങ്ങി പല ആരാധനാമുറകളും അവര്‍ സമര്‍പ്പിച്ചിരുന്നു. റസൂല്‍(സ) തിരുമേനിയുടെ തൗഹീദ്‌ പ്രഭാഷണം അവയുടെ നേര്‍ക്കുള്ള ശക്തിമത്തായ ഒരു പ്രഹരമായിരുന്നു''. (ഇസ്‌ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, പേജ്‌ 30)

ഇപ്രകാരം എഴുതിയവര്‍തന്നെ മുജാഹിദ്‌ പ്രസ്ഥാനത്തോടുള്ള ശത്രുതകാരണം അവരുടെ പ്രവര്‍ത്തനത്തെ നിസ്സാരവത്‌കരിക്കുന്നതു കാണുക:

എ. ``ചായക്കോപ്പയില്‍ കൊടുങ്കാറ്റ്‌ സൃഷ്‌ടിക്കുക പ്രവാചകന്മാരുടെ നയമായിരുന്നില്ല''. (അതേ പുസ്‌തകം, പേജ്‌ 10)

ബി. `ശ്‌മശാന വിപ്ലവക്കാര്‍' എന്ന്‌ മുജാഹിദുകളെ പരിഹസിച്ചുകൊണ്ട്‌ എഴുതിയവരും ഇവര്‍തന്നെ. ``ഉല്‍പ്പതിഷ്‌ണുക്കളെന്നും പുരോഗമനവാദികളെന്നും സ്വയം അവകാശപ്പെടുന്നവര്‍ പോലും സലഫിയ്യത്തിന്റെ അക്ഷരപൂജാപരമായ സങ്കുചിതത്വം ദാര്‍ശനികാടിത്തറയായി സ്വീകരിക്കുകയും ഇസ്‌ലാമിനെ മരണപദ്ധതിയായും മുസ്‌ലിംകളുടെ മോചനമാര്‍ഗം ശ്‌മശാനവിപ്ലവമായും അവതരിപ്പിക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌''. (പ്രബോധനം, ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്‌, പേജ്‌ 185)

മുഹമ്മദ്‌ നബി(സ)യുടെ തൗഹീദ്‌ പ്രഭാഷണം ഉയര്‍ത്തപ്പെട്ട ഖബറുകള്‍ക്കും നേര്‍ച്ചകള്‍ക്കും ശക്തമായ ഒരു പ്രഹരമായിരുന്നുവെന്ന്‌ എഴുതിയവരുടെ പ്രഭാഷണങ്ങള്‍ മുജാഹിദ്‌ പ്രസ്ഥാനം ശാഖാപരമായ പ്രശ്‌നത്തില്‍ തര്‍ക്കിക്കുന്നവരാണെന്ന്‌ ഒറ്റയടിക്ക്‌ ആരോപിച്ചുകൊണ്ട്‌ ശിര്‍ക്കിനെയും ബിദ്‌അത്തിനെയും തലോടുന്നവയാണെന്നത്‌ ഇവരുടെ പ്രഭാഷണം ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്‌. അടിസ്ഥാനപരമായ ഒരു പ്രശ്‌നമെങ്കിലും മുജാഹിദുകള്‍ കൈകാര്യംചെയ്യാറുണ്ടെന്ന്‌ പോലും പറയുവാന്‍ ഹൃദയവിശാലത കാണിക്കാത്തവരാണ്‌ മറ്റുള്ളവരെ സങ്കുചിത മനസ്സിന്റെ ഉടമകളായി ചിത്രീകരിക്കുന്നത്‌?!

``ദീനിനെ അതിന്റെ സാക്ഷാല്‍ രൂപത്തില്‍ തന്നെ സ്ഥാപിക്കുവാന്‍ പരിശ്രമിക്കുകയും സ്വന്തം വകയായി അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുകയെന്നതാണ്‌. ഈ രണ്ടു സംഗതിയും പ്രത്യക്ഷത്തില്‍ അവ എത്ര പരിപാവനമായ തത്വവികാരങ്ങളോടുകൂടി പ്രയോഗത്തില്‍ വന്നതാകട്ടെ തനി നിഷിദ്ധവും മാര്‍ഗഭ്രംശവുമാണ്‌. ജൂതന്മാരുടെയും ക്രിസ്‌ത്യാനികളുടെയും സാക്ഷാല്‍ മാര്‍ഗഭ്രംശം ഇതേ നിലക്കുള്ള അതിര്‌ കവിച്ചിലിന്റെയും വെട്ടിച്ചുരുക്കലിന്റെയും അനന്തരഫലമായിരുന്നു. ഇതേ കാരണം കൊണ്ടാണ്‌ ദീനില്‍ നവീന വിഷയങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നതിനെ നബി(സ) തിരുമേനി അതികഠിനമായി തടഞ്ഞിരിക്കുന്നത്‌. ഇതേ കാരണം കൊണ്ടുതന്നെയാണ്‌ അഗണ്യമായി തള്ളപ്പെട്ട ഒരു സുന്നത്തിനെ പുനര്‍ജീവിപ്പിക്കുന്നതിന്റെ പ്രതിഫലം രാത്രികള്‍ മുഴുവന്‍ നിന്നു നമസ്‌കരിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതലായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌. ഈ കുറവുകള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കുന്നതിന്‌ നമ്മുടെ പക്കലുള്ള വിശ്വാസയോഗ്യമായ പ്രമാണം അല്ലാഹുവിന്റെ കിതാബും നബി(സ)യുടെ സുന്നത്തും മാത്രമാണ്‌.'' (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം, പരിപാടി, അബൂല്ലൈസ്‌, ഐ പി എച്ച്‌, 1958)

``സുന്നികളോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ വിയോജനം അവര്‍ പ്രത്യേക മദ്‌ഹബുകളെ പിന്‍പറ്റുന്നതിന്റെ പേരിലല്ല. വ്യക്തമായും ശിര്‍ക്കും ബിദ്‌അത്തുമായി വിശ്വാസാചാരങ്ങളെ ന്യായീകരിക്കുകയും മദ്‌ഹബ്‌ പക്ഷപാതിത്തം വെച്ചുപുലര്‍ത്തുകയും സര്‍വോപരി ഇസ്‌ലാമിനെക്കുറിച്ചു തികച്ചും സങ്കുചിതമായ കാഴ്‌ചപ്പാട്‌ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണ്‌''. (പ്രബോധനം വാരിക, വാള്യം 54, ലക്കം 44, പേജ്‌ 27) ഇത്‌ സമസ്‌തയെ എതിര്‍ക്കേണ്ടിവന്നപ്പോള്‍ എഴുതിയതാണ്‌. മുജാഹിദുകളെ വിമര്‍ശിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ തര്‍ക്കവിഷയം നിസ്സാരമാണെന്നും വിരലില്‍ എണ്ണാവുന്നതു മാത്രമാണെന്നും എഴുതുകയും ചെയ്യും.

``എത്ര ഗുരുതരമായ പാതകവും ദുര്‍വ്യാഖ്യാനങ്ങളിലൂടെ ന്യായീകരിച്ചു ശീലിച്ചവരാണ്‌ പുരോഹിതന്മാര്‍''. (പ്രബോധനം, വാള്യം 17, ലക്കം 7, പേജ്‌ 9) സ്‌ത്രീകളുടെ പള്ളിപ്രവേശത്തിന്റെ പ്രശ്‌നത്തില്‍ പുരോഹിതന്മാരെ ഇത്രത്തോളം വിമര്‍ശിക്കാനുണ്ടോ, ശാഖാപരമല്ലേ, അവരെ വിട്ടേക്കുക. നല്ല ബിദ്‌അത്ത്‌ എന്ന നിലക്ക്‌ സ്‌ത്രീകളുടെ അവസ്ഥ മനസ്സിലാക്കി അവര്‍ തടഞ്ഞതായിരിക്കും.

``യഥാര്‍ഥമതത്തെ തള്ളിമാറ്റി തദ്‌സ്ഥാനം കൈയേറുന്ന കൃത്രിമമതമാണ്‌ ബിദ്‌അത്ത്‌.'' (പ്രബോധനം വാരിക, വാള്യം 51, ലക്കം 6, ) കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും മറ്റും വോട്ടുചെയ്യുന്നതായിരിക്കുമോ ഈ ബിദ്‌അത്തുകൊണ്ട്‌ വിവക്ഷ? ചാവടിയന്തിരവും ഖുനൂത്തും കൂട്ടുപ്രാര്‍ഥനയും നേര്‍ച്ചയും മാലമൗലൂദും മയ്യിത്ത്‌ കൊണ്ടുപോകുമ്പോള്‍ ദിക്‌റ്‌ ചൊല്ലലും മരിച്ച വ്യക്തിയുടെ അടുത്തുവെച്ച്‌ ഖുര്‍ആന്‍ ഓതലും മആശിറവിളിയും വാളെടുക്കലും മറ്റും നമുക്ക്‌ നല്ല ബിദ്‌അത്തിന്നുള്ളില്‍ പ്രവേശിപ്പിക്കാമല്ലോ?

ചാവടിയന്തിരത്തെ എതിര്‍ത്തുകൊണ്ട്‌ ഇവര്‍ എഴുതി: ``എന്റെ ചര്യ തൃപ്‌തിപ്പെടാത്തവര്‍ എന്നില്‍ പെട്ടവനല്ല എന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌.'' (പ്രബോധനം മാസിക, പുസ്‌തകം 42, ലക്കം 10, പേജ്‌ 94) അങ്ങനെ പറയുവാന്‍ പറ്റുമോ? അപ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകള്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോകില്ലേ?

``അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ലെന്നും അവനോട്‌ മാത്രമേ പ്രാര്‍ഥിക്കാനും സഹായം തേടാനും പാടുള്ളൂവെന്നും പഠിപ്പിക്കുകയായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ആഗമനോദ്ദേശ്യം. ശിര്‍ക്ക്‌ ഏതെങ്കിലും തലത്തിലോ അളവിലോ പൊറുപ്പിക്കാന്‍ തയ്യാറുണ്ടായിരുന്നുവെങ്കില്‍ മഹാന്‍മാരായ പ്രവാചകന്മാര്‍ പീഡനങ്ങളും എതിര്‍പ്പുകളും ഏറ്റുവാങ്ങേണ്ടി വരുമായിരുന്നില്ല''. (പ്രബോധനം വാരിക, വള്യം 53, ലക്കം 15, ഇസ്‌തിഗാസക്ക്‌ തെളിവ്‌ ഖുര്‍ആന്‍, പേജ്‌:14)

എഴുപതുകളില്‍ ഇത്‌ വ്യാഖ്യാനപരമായ ശിര്‍ക്കാണെന്ന്‌ പ്രബോധനത്തില്‍ എഴുതിയതോ? മുജാഹിദുകള്‍ക്ക്‌ പീഡനം സഹിക്കേണ്ടിവരുന്നതു പ്രബോധനത്തിന്റെ ശൈലി (ഹിക്‌മത്ത്‌) അറിയാത്തതുകൊണ്ടാണെന്ന്‌ പറഞ്ഞ്‌ നടന്നതോ? പ്രവാചകന്മാര്‍ക്കും ഹിക്‌മത്ത്‌ അറിയുമായിരുന്നില്ലെന്നാണോ?

9 comments:

Malayali Peringode said...

ഇവര്‍ വിഭാവനംചെയ്യുന്ന ഇസ്‌ലാമിക ഭരണം ഒരു ചാണ്‍ സ്ഥലത്തുപോലും ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി നമുക്ക്‌ അല്ലാഹുവിനോട്‌ അഞ്ചുനേരം പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. യാഥാസ്ഥിതികര്‍വരെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മടിക്കുന്നരീതിയിലാണ്‌ ഇവര്‍ ഇവിടെ നബിവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തു അനാചാരത്തിന്‌ പച്ചക്കൊടികാണിക്കുന്നത്‌. വ്യഭിചാരം ചീത്തയാണെന്ന്‌ ഖുര്‍ആന്‍ പറയുകയുണ്ടായി. ഇതില്‍നിന്ന്‌ ഇവര്‍ വ്യഭിചാരം നല്ലതും ചീത്തയുമുണ്ടെന്ന്‌ കണ്ടുപിടിച്ചേക്കാം. ഭരണം ലഭിച്ചാല്‍ ലൈസന്‍സുള്ള വേശ്യാലയങ്ങള്‍ നിലനിര്‍ത്തുവാനും പുതിയത്‌ ആരംഭിക്കാനും സാധ്യതയുമുണ്ട്‌. ഈ അഭിപ്രായം പറയുക മാത്രമല്ല, ഇതിനെ എതിര്‍ക്കുന്നവരെല്ലാം വിഡ്‌ഢികളാണെന്ന്‌ പറഞ്ഞു അവരെ അവഹേളിക്കുകകൂടി ചെയ്യുന്നതുകാണുക: ``തലവേദന മാറ്റാന്‍ തലതന്നെ വെട്ടിക്കളയുന്നതുപോലെയുള്ള വങ്കത്തമാണ്‌ നല്ല ബിദ്‌അത്തിനെ നിഷേധിക്കല്‍'' (അതേ പുസ്‌തകം, പേജ്‌ 31).

M. Ashraf said...

ജമാഅത്തെ ഇസ്ലാമി കേരളത്തില്‍

1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1944-ലാണ്. മര്‍ഹൂം ഹാജി വി.പി. മുഹമ്മദലി സാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഠാന്‍കോട്ടിലെ ദാറുല്‍ഇസ്ലാമില്‍നിന്ന് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട്, സജീവ ഇസ്ലാഹി പ്രവര്‍ത്തകനായ കുഞ്ഞോയി വൈദ്യരുടെ സഹകരണത്തോടെ സ്റഡി
ക്ളാസുകള്‍ നടത്തിവന്നു.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബ് കൂടിയായിരുന്നു ഹാജിസാഹിബ്. അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ ആരംഭിക്കാന്‍ അദ്ദേഹം സമയം കണ്െടത്തി. ആദ്യമേ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു
പോവുകയുമായിരുന്നു അദ്ദേഹം. ആദര്‍ശത്തില്‍ അചഞ്ചലതയും കര്‍മരംഗത്ത് ആത്മാര്‍ഥതയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജിസാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാല്‍, എണ്ണത്തില്‍ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോള്‍ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാല്‍ മതിയെന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1948 ജനുവരി 30-ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നു. 1945-ല്‍ മൌലാനാ മൌദൂദിയുടെ 'ഇസ്ലാം മതം', 'രക്ഷാസരണി' എന്നീ കൃതികളും 1947-ല്‍ 'ഇന്ത്യന്‍ യൂനിയനും ഇസ്ലാമികപ്രസ്ഥാനവും' ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചതിനാല്‍ ജമാഅത്തെ ഇസ്ലാമി വിഭാവനംചെയ്യുന്ന ഇസ്ലാമിക ജീവിതക്രമത്തിന്റെ ഒരേകദേശ ചിത്രം പരിമിതമായ ഒരു വൃത്തത്തിനെങ്കിലും ലഭിച്ചുകഴിഞ്ഞിരുന്നു.

M. Ashraf said...

ആദര്‍ശത്തില്‍ അചഞ്ചലതയും കര്‍മരംഗത്ത് ആത്മാര്‍ഥതയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജിസാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാല്‍, എണ്ണത്തില്‍ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോള്‍ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാല്‍ മതിയെന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1948 ജനുവരി 30-ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നു. 1945-ല്‍ മൌലാനാ മൌദൂദിയുടെ 'ഇസ്ലാം മതം', 'രക്ഷാസരണി' എന്നീ കൃതികളും 1947-ല്‍ 'ഇന്ത്യന്‍ യൂനിയനും ഇസ്ലാമികപ്രസ്ഥാനവും' ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചതിനാല്‍ ജമാഅത്തെ ഇസ്ലാമി വിഭാവനംചെയ്യുന്ന ഇസ്ലാമിക ജീവിതക്രമത്തിന്റെ ഒരേകദേശ ചിത്രം പരിമിതമായ ഒരു വൃത്തത്തിനെങ്കിലും ലഭിച്ചുകഴിഞ്ഞിരുന്നു.

M. Ashraf said...

1947-ല്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍മാരായിരുന്ന ശൈഖ് മുഹമ്മദ് മൌലവി, എ.കെ. അബ്ദുല്ലത്ത്വീഫ് മൌലവി, പറപ്പൂര് അബ്ദുര്‍റഹ്മാന്‍ മൌലവി, കൂട്ടായി അബ്ദുല്ല ഹാജി, എ. അലവി മൌലവി, കെ. ഉമര്‍ മൌലവി തുടങ്ങിയവരും പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്തിരുന്നുവെന്നു കാണുന്നത് കൌതുകകരമാണ്. ആ സമ്മേളനത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഹാജി സാഹിബ് ചെയ്ത പ്രസംഗത്തോട് പ്രസ്തുത നേതാക്കള്‍ വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ഈയാദര്‍ശം ഉള്‍ക്കൊണ്ടവരെല്ലാം ഒരിടത്ത് ഒരു കോളനിയായി ജീവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്ന നിര്‍ദേശം ഉമര്‍ മൌലവി മുന്നോട്ടുവെക്കുകയുമുണ്ടായി. ഉല്പതിഷ്ണു പണ്ഡിതന്‍മാരെ പിന്നീട് പ്രസ്ഥാനത്തില്‍നിന്നകറ്റിയതും ചിലരെ ശത്രുക്കള്‍ തന്നെയാക്കി മാറ്റിയതും മുഖ്യമായും രാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങളാണന്ന് കരുതപ്പെടുന്നു. അവരിലധികപേരും ഉറച്ച മുസ്ലിംലീഗുകാരായിരുന്നു.

M. Ashraf said...

1947 മാര്‍ച്ചില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ സമ്മേളനം അംഗീകരിച്ച പ്രമേയം മുഹമ്മദലി ജിന്നയുടെ നായകത്വത്തില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്നതും ആയിരുന്നു. (ശബാബ് സെമിനാര്‍ പതിപ്പ് 1997)

M. Ashraf said...

1948 ജനുവരിയില്‍ വളാഞ്ചേരിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ചേര്‍ന്നത്. എന്നാല്‍, അതേവര്‍ഷം ആഗസ്റ് 21-ന് കോഴിക്കോട്ടു ചേര്‍ന്ന വിശേഷാല്‍ സമ്മേളനമാണ് ജമാഅത്തിന്റെ ചരിത്രത്തില്‍ ഏറ്റവും സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലയിലെ വാണിമേലില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതികൂല സാഹചര്യങ്ങളാല്‍ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. ഈ സമ്മേളനത്തില്‍വച്ച് വളാഞ്ചേരിയിലെ ജമാഅത്ത് ഓഫീസ് മലബാര്‍ ഹല്‍ഖയുടെ പ്രഥമ കേന്ദ്രമാക്കാനും ഖയ്യിം വി.പി. മുഹമ്മദലി സാഹിബിനെ സഹായിക്കാന്‍ കെ.സി. അബ്ദുല്ല മൌലവിയെക്കൂടി കേന്ദ്ര ഓഫീസില്‍ നിശ്ചയിക്കാനും തീരുമാനമായി (അന്ന് മലബാര്‍ ഹല്‍ഖക്ക് അമീര്‍ ഉണ്ടായിരുന്നില്ല. ഖയ്യിം (സെക്രട്ടറി) ആണുണ്ടായിരുന്നത്). ജമാഅത്തെ ഇസ്ലാമിയുടെ മലയാള മുഖപത്രമായ 'പ്രബോധനം' പാക്ഷികം ആരംഭിക്കാന്‍ തീരുമാനിച്ചത് ഈ സമ്മേളനമാണ്. തദ്വിഷയകമായി എടപ്പാളിലെ താജുദ്ദീന്‍ സാഹിബ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു.

M. Ashraf said...

യോഗത്തില്‍വച്ച് ഖയ്യിമിനുപുറമെ പന്ത്രണ്ട് അംഗങ്ങളടങ്ങിയ മജ്ലിസ് ശൂറയും തെരഞ്ഞെടുക്കപ്പെട്ടു. ഹാജി വി.പി. കുഞ്ഞിപ്പോക്കര്‍, ടി.കെ.വി. മൊയ്തീന്‍കുട്ടി, സി.എം. മൊയ്തീന്‍കുട്ടി, പി.മരക്കാര്‍, യു. മുഹമ്മദ്, ടി.ടി. കമ്മു (എല്ലാവരും വളാഞ്ചേരിക്കാര്‍), മുഹമ്മദ് ത്വായി മൌലവി, കെ. അബ്ദുല്ല ശര്‍ഖി(കാസര്‍കോട്), മുഹമ്മദ് ഹനീഫ് മൌലവി, ബഷീര്‍ അഹ്മദ്(കോഴിക്കോട്), ടി. മുഹമ്മദ് (കൊടിഞ്ഞി), കെ.സി അബ്ദുല്ല മൌലവി(കൊടിയത്തൂര്‍) എന്നിവരായിരുന്നു ശൂറാ അംഗങ്ങള്‍. കൃത്യം ഒരു വര്‍ഷത്തിനുശേഷം 1949 ആഗസ്റ് മുതല്‍ പ്രബോധനം പ്രതിപക്ഷം പ്രസിദ്ധീകരണമാരംഭിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയുമാണ് 'പ്രബോധനം' പ്രധാനമായും ചെയ്തുവന്നത്. പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും 'പ്രബോധന'ത്തിലൂടെ വെളിച്ചംകണ്ടവയാണ്. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ അറബി-മലയാളത്തിലൂടെ മാത്രം

M. Ashraf said...

പുറത്തിറങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍ സാമാന്യം വെടിപ്പുള്ള മലയാളത്തില്‍ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിറക്കാന്‍ ധൈര്യംകാട്ടിയ ജമാഅത്തെ ഇസ്ലാമി വാസ്തവത്തില്‍ മറ്റുള്ളവര്‍ക്കുകൂടി വഴികാട്ടുകയാണ് ചെയ്തത്. ആദ്യം തിരൂരിലെ ജമാലിയാ പ്രസ്സിലായിരുന്നു പ്രബോധനത്തിന്റെ അച്ചടി. പിന്നീട്, 1953-ല്‍ എടയൂരില്‍ സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തി. പ്രസിദ്ധീകരണമാരംഭിച്ച് നാലു മാസങ്ങള്‍ക്കകം 'പ്രബോധന'ത്തിന്റെ പ്രചാരം 1700 കോപ്പിയായി ഉയര്‍ന്നതായി 1949-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. പ്രതിമാസം 50 ക. നഷ്ടം സഹിച്ചായിരുന്നു പത്രത്തിന്റെ നടത്തിപ്പ്.പ്രതിപക്ഷപത്രമായി തുടങ്ങിയ പ്രബോധനം സാമ്പത്തിക പ്രയാസങ്ങളാല്‍ മാസത്തില്‍ ഒന്നായി ഇടക്കാലത്ത് ചുരുങ്ങുകയുണ്ടായി. പിന്നീട്സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തിയപ്പോള്‍ വീണ്ടും പാക്ഷികമായി മാറി. 1964-ല്‍ അത് ഒരേ സമയം വാരികയും മാസികയുമായി വളര്‍ന്നു. കേരള ജമാഅത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദലി സാഹിബായിരുന്നു പ്രബോധനത്തിന്റെ പ്രഥമ പത്രാധിപര്‍. അദ്ദേഹത്തിനുശേഷം ടി. മുഹമ്മദ് പത്രാധിപരായി. വാരികയുടെ ആദ്യത്തെ എഡിറ്റര്‍ ടി.കെ. അബ്ദുല്ലയായിരുന്നു.

M. Ashraf said...

അഖിലേന്ത്യാ നേതാക്കളും പണ്ഡിതന്‍മാരുമായ മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി, മൌലാനാ സിബ്ഗത്തുല്ല ബഖ്തിയാരി, മൌലാനാ ഇസ്മഈല്‍ സാഹിബ്, മൌലാനാ ശൈഖ് അബ്ദുല്ല, ജനാബ് മുഹമ്മദ് യൂസുഫ് സാഹിബ്, മൌലാനാ ഷാ സിയാവുല്‍ ഹഖ് എന്നിവരുടെ കേരള പര്യടനങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആദ്യകാല വളര്‍ച്ചയില്‍ ശ്രദ്ധേയമായ നാഴികകല്ലായിരുന്നു.

Post a Comment