ദീനും ദുന്‍യാവും അല്ലെങ്കില്‍ മതവും ഭൗതികവും തമ്മില്‍ ഒരിക്കലും വേര്‍പെടുത്താന്‍ സാധിക്കാത്ത ബന്ധമുണ്ട്. ഇവ രണ്ടിനും സമ്പൂര്‍ണവും തൃപ്‌തികരവുമായ ഓരോ നിര്‍വചനം നല്‍കി വേര്‍പെടുത്തുവാന്‍ പോലും നമുക്ക് സാധിക്കാത്തവിധം ഈ പരസ്‌പര ബന്ധം സുദൃഢമാണ്. എന്നാല്‍ ഇവ രണ്ടും ഒന്നുതന്നെയല്ലെന്ന് മുജാഹിദ് പ്രസ്ഥാനം പറയുന്നു. മുജാഹിദുകളല്ല, പ്രത്യുത ഖുര്‍ആനും സുന്നത്തും സലഫീ പണ്ഡിതന്മാരുമാണ് ദീനും ദുന്‍യാവും രണ്ടാണെന്നു പറഞ്ഞത്. ഇത് `ദീനുല്‍ ഇസ്‌ലാമിനെ തുണ്ടാക്ക'ലല്ല; രണ്ടിനെയും ശരിയായ രൂപത്തില്‍ സംരക്ഷിക്കലാണ്. മതം മനുഷ്യര്‍ക്ക് പ്രയാസരഹിതമാക്കലാണ് മനുഷ്യര്‍ മതനിഷേധികളും ദൈവനിഷേധികളും ആയിത്തീരാതിരിക്കുവാന്‍, അതത് കാലത്തെ ഭൗതിക പുരോഗതിയെ മതം ഉള്‍ക്കൊള്ളുവാന്‍ മുസ്‌ലിംകള്‍ ബിദ്‌അത്തുകളെ തിരിച്ചറിയുവാന്‍. ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നതിന് മുമ്പായി ഈ പ്രശ്‌നത്തിലും മുജാഹിദ് പ്രസ്ഥാനത്തിന് എതിരായി വിമര്‍ശകര്‍ വളരെ തന്ത്രപൂര്‍വം ഉണ്ടാക്കുന്ന തെറ്റിദ്ധാരണകള്‍ ശ്രദ്ധിക്കുക. അവര്‍ എഴുതുന്നു:
Monday, July 26, 2010
ദീനും ദുന്‍യാവും
Posted by
Malayali Peringode
at
Monday, July 26, 2010
2
comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels:
ദീനും ദുന്‍യാവും
Subscribe to:
Posts (Atom)