Pages

Friday, August 6, 2010

വായനയ്‌ക്കു മുൻപ്...

 മാന്യവായനക്കാരെ,

ബഹുമാന്യ പണ്ഡിതൻ എ അബ്‌ദുസ്സലാം സുല്ലമി എടവണ്ണ രചിച്ച്, കോഴിക്കോട് ‘യുവത’ ബുക് ഹൌസ് പ്രസിദ്ധീകരിച്ച ‘തെറ്റിദ്ധരിപ്പിക്കുന്ന ജമാ‌അത്തെ ഇസ്‌ലാമി’ എന്ന പുസ്തകമാണ് ഇത്.

സമകാലിക സാഹചര്യത്തിൽ ജമാ‌അത്തെ ഇസ്‌ലാമി കൂടുതൽ വിമർശിക്കപ്പെടുകയും ആരോപണ പ്രത്യാരോപണങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ചിലരെങ്കിലും ധരിച്ചുവശായിരിക്കുന്നത് ജ. ഇസ്‌ലാമിയെ, ഇപ്പോൾ അവരുടെ രാഷ്ട്രീയ പ്രവേശന വിളംബരത്തിനു ശേഷമാണ് വിമർശന വിധേയരാക്കാൻ തുടങ്ങിയത് എന്നാണ്. എന്നാൽ അവരുടെ ആരംഭം തൊട്ടേ അവരുടെ നിലപാടുകളെയും ആദർശ വൈജാത്യങ്ങളെയും കുറിച്ച് പഠനവിധേയമാക്കുകയും ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. തദ്‌വിഷയകമായി വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ ഗ്രന്ഥം ബ്ലോഗ് ലോകത്തെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


പുസ്‌തകം നോക്കി ടൈപ് ചെയ്യുന്നതിനിടയിൽ വരാനിടയുള്ള അക്ഷരത്തെറ്റുകൾ പരമാവധി തിരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സഹൃദയരായ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നവ ചൂണ്ടിക്കാണിക്കണമെന്ന് വിനയപുരസരം അപേക്ഷിക്കുന്നു...

 ******************

 പ്രസാധകക്കുറിപ്പ്
മുജാഹിദ്‌ പ്രസ്ഥാനത്തിന്നെതിരെ ജമാഅത്തെ ഇസ്‌ലാമി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശകലനംചെയ്യുന്ന ഈ കൃതി സാധാരണക്കാര്‍ക്ക്‌ ഏറെ ഗുണംചെയ്യും. മുജാഹിദുകള്‍ക്കു തൗഹീദ്‌ അപൂര്‍ണമാണെന്നു പറഞ്ഞ്‌ പിരിഞ്ഞുപോയ ജമാഅത്ത്‌ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്‌ എവിടെയാണെന്ന്‌ പരിശോധിക്കുന്നതോടൊപ്പം ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ വിലയിരുത്തുന്നുമുണ്ട്‌. ഈ സംഘടന അകപ്പെട്ട ആശയക്കുഴപ്പങ്ങളുടെ വ്യാപ്‌തിയളക്കുവാന്‍ ഈ പുസ്‌തകം ഉപകരിക്കും.

ഇസ്‌ലാമും ഭരണവും, ഹുകൂമത്തെ ഇലാഹി, മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുനയം, ഇബാദത്തും ജമാഅത്തെ ഇസ്‌ലാമിയും തുടങ്ങി പതിനാറ്‌ അധ്യായങ്ങളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

_ഡയറക്റ്റർ,
‘യുവത’ ബുക് ഹൌസ്
ആർ എം റോഡ്
കോഴിക്കോട്-2

        ഉള്ളടക്കം


14 comments:

Noushad Vadakkel said...

പ്രിയ സഹോദരന്‍ 'മലയാ‍ളി' ഈ പ്രയത്നം പാഴാവില്ല ....ആദരണീയ പണ്ഡിതന്‍ അബ്ദുസ്സലാം സുല്ലമിയുടെ ഈ പുസ്തകം തീര്‍ച്ചയായും ഏതൊരു മുസ്ലിമും വായിക്കേണ്ടതാണ് .പുസ്തക വായന താല്‍പ്പര്യം ഇല്ലാത്ത സമകാലിക ലോകത്തു ഇത് പകര്‍ത്തി എഴുതുവാന്‍ തിരക്കുകള്‍ക്കിടയിലും സമയവും ക്ഷമയും കണ്ടെത്തിയ താങ്കള്‍ക്കു സര്ര്‍വ്വ ശക്തനായ അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ . പ്രവാസ ജീവിതത്തിനിടയിലും ഈ മഹത്തായ പ്രബോധനം നിര്‍വ്വഹിക്കുവാന്‍ ശ്രമിച്ച താങ്കളുടെ എല്ലാ ചെറുതും വലുതുമായ പാപങ്ങള്‍ അല്ലാഹു അവന്റെ മഹത്തായ കാരുണ്യം കൊണ്ട് പൊരുത് നല്‍കട്ടെ. താങ്കള്‍ക്കു അല്ലാഹു ഇഹ പരലോക വിജയം നല്‍കി അനുഗ്രഹിക്കട്ടെ ...വീണ്ടും ഇത്തരം ശ്രദ്ധേയമായ ശ്രമങ്ങള്‍ക്ക് അല്ലാഹു സമയവും, ക്ഷമയും, ,വിജ്ഞാനവും നല്‍കി അനുഗ്രഹിക്കട്ടെ. പുസ്തകം എഴുതിയ ബഹുമാന്യ പണ്ഡിതന്‍ അബ്ദുസ്സലാം സുല്ലമിക്കും ഇത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ഇസ്ലാഹി 'യുവത'യ്ക്കും അല്ലാഹു അര്‍ഹ്ഹമായ പ്രതിഫലം നല്‍കട്ടെ ... ( ആമീന്‍ ...)

മലയാ‍ളി said...

അല്ലാഹു ഇതൊരു സത്കർമമായി സ്വീകരിക്കുമാറാകട്ടെ....

നന്ദി നൌഷാദ് ഭായ്,
ഇത്ര പെട്ടെന്ന് ഇവിടെ വന്നുകണ്ടതിൽ ഉള്ള സന്തോഷവും അറിയിക്കുന്നു...

CKLatheef said...

ഈ ആരോപണങ്ങളെല്ലാം ഔട്ട്‌ഡേറ്റഡ് ആയിപ്പോയില്ലേ. തീവ്രവാദാരോപണമല്ലേ ഇപ്പോഴത്തെ ശൈലി. താങ്കള്‍ പഴയ പുസ്തകം പൊടിതട്ടിയെടുത്തു അല്ലേ. അതിന് മുമ്പ് അതേ കാഴ്ചപ്പാടാണോ ഇക്കാര്യങ്ങളിലൊക്കെ അബ്ദുസ്സലാം സുല്ലമിക്കുള്ളത് എന്ന് ചോദിക്കാമായിരുന്നു.

abmr said...

പ്രിയപ്പെട്ട റസാക്ക് ഭായ്, വളരെ വളരെ വലിയൊരു കര്‍മ്മമാണ്‌ താങ്കള്‍ നിര്‍വഹിച്ചത്. അതിനു എത്ര അനുമോദിച്ചാലും മതിയാകില്ല. ഇനിയും തുടരുക. സര്‍വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ .

Noushad Vadakkel said...

പഴയ വാദഗതികള്‍ ജമാഅത്തെ ഇസ്ലാമി കൈയ്യൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് . ഇപ്പോള്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ ഇസ്ലാമിക ഭരണകൂടം വരുന്നത് ഇസ്ലാഹി പ്രസ്ഥാനം എതിര്‍ക്കുന്നു എന്ന ' സെന്റിമെന്റ്സ്' ഉണ്ടാക്കി മുതലെടുക്കുന്ന ചോദ്യമാണ് ഉന്നയിക്കാരുള്ളത് . അത് കൊണ്ട് തന്നെ പഴയ കാല 'ഖുര്‍ആന്‍ - സുന്നത് ' ദുര്‍വ്യാഖ്യാനങ്ങള്‍ കാണിച്ചു കൊടുക്കുമ്പോള്‍ ജമാഅത് സുഹൃത്തുക്കള്‍ ചുണ്ട് കോട്ടി ( എന്നാല്‍ മനസ്സില്‍ പല്ലിറുമ്മി ) ഓ നിങ്ങള്ക്ക് പുതിയതോന്നുമില്ലേ പറയാന്‍ എന്ന് ചോദിച്ചു രക്ഷപ്പെടും .അതാണ്‌ ലതീഫ്‌ മാസ്റെര്‍ ഇവിടെ കമന്റിട്ടു ചെയ്തിടുള്ളതും എന്ന് പറയാതെ വയ്യ ..അല്ലെങ്കില്‍ ഇത്ര നിസ്സാരമായ, പരിശുദ്ധ ഇസ്ലാമിനെ കുറിച്ച് പ്രാഥമിക വിജ്ഞാനമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും ഒരു ചെറിയ മറു വാദമെന്കിലും ഉയര്തണ്ടേ ...?

ബഷീര്‍ Vallikkunnu said...

Dear Malayali,
Congrats...സമയം പോലെ വന്നു വായിക്കാം. യൂണികോഡിലേക്ക് മാറ്റിയത് വളരെ നന്നായി. വളരെയേറെ കഷ്ടപ്പെട്ടിരിക്കുമല്ലോ..

ഷെബു said...

പഴകിപ്പുളിച്ച ആരോപണങ്ങള്‍!

സാജിദ് കെ.എ said...

ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശം 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി' എന്നതാണ്. മുഴുവന്‍ മുസ്ലിംകളുടെയും പ്രഖ്യാപിതാദര്‍ശം ഇതുതന്നെ. ലോകത്ത് നിയോഗിതരായ മുഴുവന്‍ ദൈവദൂതന്‍മാര്‍ക്കും ബോധനമായി ലഭിച്ചതും മറ്റൊന്നല്ല. നബി തിരുമേനിയെ അഭിസംബോധന ചെയ്ത് അല്ലാഹു അറിയിക്കുന്നു: "ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എ#ിക്കുമാത്രം വഴിപ്പെടുക എന്ന ബോധനം നല്‍കപ്പെട്ടുകൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൈവദൂതനെയും നാം നിയോഗിച്ചിട്ടില്ല.'' ( അല്‍ അംബിയാഅ്: 25)

നബിതിരുമേനി അരുള്‍ചെയ്യുന്നു: "ഞാനും എനിക്കുമുമ്പുള്ള ദൈവദൂതന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.'' എല്ലാ പ്രവാചകന്‍മാരും അറബി ഭാഷയില്‍ ഇതേ വാചകമാണ് പറഞ്ഞിരുന്നത് എന്നല്ല ഇതിനര്‍ഥം. ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ്.

Qaem bi Al Qist said...
This comment has been removed by the author.
vallithodika said...

കാലം മാറിയതൊന്നും ഈ മുജാഹിദുകള്‍ അറിഞ്ഞിട്ടില്ലേ .മര്കസുട്ധാവയില്‍ നീലകണ്ടന്‍ നമ്പൂതിരി പരിസ്ഥിതി കാംബൈന്‍ ഉദ്ഘാടനം നടത്തിയതും,...മറ്റുമൊക്കെ തൌഹീദ് പ്രഭാഷണങ്ങള്‍ ആയിരുന്നോ മക്കളെ?
കുറച്ചുകൂടി ഒക്കെ മുന്നാട്ട് പോയില്ലെ ഇനിയും പഴയത് പടി തട്ടി എടുക്കണോ?പിതിയത് ഒന്നും ഇല്ലേ? ഹുസൈന്‍ മടവൂരിന്റെ അഖിലെന്ത്യാ നേതാവ് ജമാത്തിന്റെ രാഷ്ട്രീയ വേദിയില്‍ വന്നതൊന്നും ഈ പാവങ്ങള്‍ അറിഞ്ഞില്ലേ?

http://vallithodika.blogspot.com

അനീസ്‌ ഹസന്‍ said...

പാവങ്ങള്‍..സ്വന്തം പുസ്തകങ്ങളില്‍ പണ്ട് രേഖപ്പെടുത്തി വെച്ചപ്പോ ഇത്രയും പ്രതീക്ഷിച് കാണില്ല....എല്ലാം പഴകി പുളിച്ചതാനത്രേ...എന്നിട്ടെണ്ടെ ഒന്നിനും മറുപടി ഇല്ലാത്തത???

Shanjeer M said...

vibachikunna thirakil ithinoke samayam kitarundalle,nallath thanne..................ithinidak mujahid prasthanathea onnipikan nokunnadum nallathanu

JAMMATH BLOG.IN said...
This comment has been removed by the author.
JAMMATH BLOG.IN said...

SATHYAM SATYAMAYI ETHICHU KODUKKUVAN PARISHRAMICHAVEREYUM SATHYAM ULKOLLUNNAVAREYUM ALLAHU ANUGRAHIKKETTE...AMEEN...

Post a Comment