tag:blogger.com,1999:blog-4195102874689244896.post8493460406387475526..comments2023-05-23T21:33:35.494+05:30Comments on തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി: ഇസ്ലാമും ഭരണവുംMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger16125tag:blogger.com,1999:blog-4195102874689244896.post-90897731124042325672020-03-08T11:19:28.126+05:302020-03-08T11:19:28.126+05:30ജമാഅത്തെ ഇസ്ലാമി v/s മുജാഹിദ് പ്രസ്ഥാനം. 1920 കൾക്...ജമാഅത്തെ ഇസ്ലാമി v/s മുജാഹിദ് പ്രസ്ഥാനം. 1920 കൾക്ക് ശേഷം കേരളത്തിൽ കാണപ്പെട്ട ഒരു തരം വൈറസ്. പാരമ്പര്യ മുസ്ലിം പൈതൃകത്തെയും സാഗരം കണക്കെ വിജ്ഞാനസമ്പന്നരായ മഹാന്മാരുടെ ഗ്രന്ഥങ്ങളെ വാറോലകളാക്കിയും ഉരുവം കൊണ്ടവർ. പരിശുദ്ധ ദീൻ ശരിക്കൊന്നു മനസ്സിലാക്കാത്ത നേതാക്കൾ. ഖുതുബാത്ത് പോലും അതിനുള്ള No1 ഉദാഹരണം. എടോ... മുസ്ലിം ഉള്ളിടത്ത് ഇസ്ലാമിക് രാഷ്ട്രം പണിയാൻ ആരാടോ തന്നെയൊക്കെ ഏൽപ്പിച്ചത്..?? മദീനയും ജസീറതുൽ അറബും മുസ്ലിം സമ്പന്നമായ സമയത്താണ് ഇസ്ലാമിക് ഭരണം അവിടെ സാധ്യമായത്. അല്ലാതിടങ്ങളിൽ എങ്ങനെ ജീവിക്കണമെന്നും തിരുനബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.Shamir Kolathurhttps://www.blogger.com/profile/10557301158673014106noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-43788675936416866762017-07-18T07:31:58.109+05:302017-07-18T07:31:58.109+05:30പ്രിയപ്പെട്ട സഹോദരാ, സയ്യിദ് മൗദൂദി പറഞ്ഞത് ഖുർആനി...പ്രിയപ്പെട്ട സഹോദരാ, സയ്യിദ് മൗദൂദി പറഞ്ഞത് ഖുർആനിലും സുന്നത്തിലും ഇല്ലാത്തതാണെന്നു തെളിയിക്കാമോ? മൗദൂദി ഖുർആനിലും സുന്നത്തിലും എന്താണോ ഉള്ളത് അത് അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെടാതെ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചത് തെറ്റാണ് എന്ന് പ്രമാണങ്ങൾ വച്ച് താങ്കൾ തെളിയിച്ചാൽ താങ്കളെ ഞാൻ 100% അംഗീകരിക്കാം.

നന്ദി സഹോദരാ.. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീൻ...Anonymoushttps://www.blogger.com/profile/12156851797961090848noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-84562948214780547552016-05-15T17:27:48.550+05:302016-05-15T17:27:48.550+05:30💦💦 ഭരണത്തെയും അധികാരത്തെയും ഈ രീതിയില്‍ കണ്ട ഒരു...💦💦 ഭരണത്തെയും അധികാരത്തെയും ഈ രീതിയില്‍ കണ്ട ഒരു പ്രവാചകന്റെ പേരിലാണ് അദ്ദേഹം നടപ്പാക്കിയ ആരാധനാകര്മങ്ങളുടെയെല്ലാം ലക്ഷ്യം അധികാരം പിടിച്ചെടുക്കലായിരുന്നുവെന്ന് മതത്തിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്... എന്നിട്ടും അത്യാഗ്രഹം തീരുന്നില്ല 👉ഭലഹീനരായ സ്ത്രീ സമൂഹത്തെ നടു റോട്ടിൽ ഇറക്കി 😕😕സംരക്ഷണം നല്കപ്പെടെണ്ടവള് മണലിൽ ശരീരം മൂടപ്പെട്ടു കുത്തക രാഷ്ട്രീയ കമ്പോളത്തിലെ ചരക്കായി പോലും എന്നോ തരം താഴ്തപെട്ടുപോയി.... !محمد علي شهاب الإرشاديhttps://www.blogger.com/profile/03728757845411948577noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-68158243982349589972012-12-10T10:51:14.345+05:302012-12-10T10:51:14.345+05:30നമസ്കാരം ട്രെയ്നിംഗ് കോഴ്സ്?
ISM കൊച്ചി ശാഖ പ്രസി...നമസ്കാരം ട്രെയ്നിംഗ് കോഴ്സ്?

ISM കൊച്ചി ശാഖ പ്രസിദ്ധീകരിച്ച അബു സ്സബാഹ് മൌലവി എഴുതിയ പുസ്തകം "നമസ്കാര ചൈതന്യം"
ജമാഅത്ത് നമസ്കാരത്തില്‍ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട് (പേജ് 28 )

രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമ പഞ്ചായത്ത് ആണ്... ഈ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത് (പേജ് 29 )

മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാത് നമസ്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദേഹത്തിന്റെ കീഴിലുള്ള ഭടന്മാര് അണി നിരന്നു നില്‍ക്കുന്നത് പോലെയാണ് ഇമാമിന്റെ പിന്നില്‍ അദേഹത്തിന്റെ അനുയായികള്‍ അണി നിരന്നു നില്‍ക്കുന്നത് (പേജ് 31 ) Backerhttps://www.blogger.com/profile/10681846565510052502noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-16679286628505910732012-12-10T10:49:54.764+05:302012-12-10T10:49:54.764+05:30മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്‍...മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്‍മുര്‍ശിദ് "ഇസ്ലാം ഏതു ദിവസം ദീന് (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു. അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നമ്രൂദ്, ഫിരൌന്‍, ഖൈസര്‍, കിസ്ര മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും " (ജില്ദ് : 3 , ലക്കം 11 , പേജ് 405)

കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്തു ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 ) Backerhttps://www.blogger.com/profile/10681846565510052502noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-29870188149597336532012-12-10T02:15:21.764+05:302012-12-10T02:15:21.764+05:30ഇസ്ലാമിനെ അത്യന്തം സങ്കുചിതമായി വിശ്വാസാചാരങ്ങളില്‍...ഇസ്ലാമിനെ അത്യന്തം സങ്കുചിതമായി വിശ്വാസാചാരങ്ങളില്‍ തളച്ചിട്ട മഹാ അബദ്ധം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിരന്തര ബോധവത്കരണത്തിന്റെ ഫലമായി ഭാഗികമായെങ്കിലും തിരുത്തേണ്ട നിര്ബന്ധിതാവസ്ഥയിലാണിപ്പോള് നമ്മുടെ മതസംഘടനകള്‍. ഒരു വശത്ത് അമുസ്ലിംകള്‍ക്കായുള്ള ദഅ്വത്തും പൊതു സംവാദങ്ങളും പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിക്കുമ്പോള്‍ മറുവശത്ത് സാമ്രാജ്യത്വവിരോധവും മറ്റു സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും വേണ്ടിവരുന്നു. അപ്പോഴും തങ്ങള്‍ പണ്േടയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധന ശൈലിയാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരാവശ്യമായി അവര്‍ കരുതുന്നു. അതിന്റെ ഭാഗമാണ് കാലഹരണപ്പെട്ട ആരോപണങ്ങളുടെ വിരസമായ ആവര്‍ത്തനം.

ഭരണകൂടത്തെ ഇസ്ലാമീകരിക്കുക എന്ന ഒരു പരിപാടി ജമാഅത്തെ ഇസ്ലാമിക്കില്ല. കാഞ്ഞിരത്തിന്റെ കായ മാമ്പഴമാക്കി മാറ്റാന്‍ വല്ല വിദ്യയുമുണ്െടങ്കിലേ മതനിരാസ, കേവല ഭൌതികാദര്ശങ്ങളില് പണിതുയര്‍ത്തിയ ഭരണകൂടത്തെ ഇസ്ലാമീകരിക്കാനാവൂ. ഇസ്ലാമിനെ താത്ത്വികമായും പ്രായോഗികമായും സ്വീകരിക്കുന്നവരാണ് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കേണ്ടത്. ജനാധിപത്യപരമായി നടക്കേണ്ട ഈ പ്രക്രിയ വ്യക്തികളില്‍ പ്രബോധനം നടത്തുകയും അവരെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രം സാധിക്കുന്നതാണ്. ആ ജോലിയിലാണ് ഇസ്ലാമിക പ്രസ്ഥാനം ഏര്‍പ്പെട്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സിവില്‍-ക്രിമിനില്‍ നിയമങ്ങളും അവക്കാധാരമായ സാമൂഹികനീതിസങ്കല്പവും യാഥാര്‍ഥ്യമാവണമെങ്കില്‍ ഭരണം കൂടാതെ സാധ്യമല്ല. ശരീഅത്തിന് പ്രായോഗിക നിയന്ത്രണമില്ലാത്ത ഒരു സമൂഹത്തില്‍ നോമ്പിന്റെ ദിവസനിര്ണയവും സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവുമടക്കം എല്ലാം അപൂര്‍ണമോ വികലമോ ആയി അവശേഷിക്കും എന്നതിന് സമകാലിക മുസ്ലിംസമൂഹം തന്നെ സാക്ഷി. ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരവും ഗര്‍ഭഛിദ്രവും നഗ്നതാ പ്രദര്‍ശനവും മദ്യപാനവും പലിശയും കൈക്കൂലിയും മറ്റെല്ലാ തിന്മകളും ഇല്ലാതാവണമെങ്കില്‍ വെറും വഅള് പോരാ, അധികാരത്തിന്റെ ഇടപെടലുകള്‍ തന്നെ വേണം. അതുകൊണ്ടാണ് 'സ്വന്തം ഭരണം ഇല്ലാത്ത ദീന് ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്പവീടു പോലെ' ആണെന്ന് പറഞ്ഞത്.

നമസ്കാരം ട്രെയ്നിംഗ് കോഴ്സ് (പരിശീലന പരിപാടി)തന്നെയാണ്. എന്തിന്റെ? അക്കാര്യം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വ്യക്തമാക്കിയതിങ്ങനെ: "ചുരുക്കത്തില്‍ ഇഹലോകജീവിതത്തില്‍ എല്ലാ സമയത്തും സകല വിഷയങ്ങളിലും ദൈവത്തെ സ്മരിക്കുക, അവന്റെ കോപത്തെ ഭയപ്പെടുക, അവന്റെ പൊരുത്തവും പ്രീതിയും വീക്ഷിക്കുക, അവന്റെ നിയമങ്ങളനുസരിക്കുക, അവന്റെ കല്പന ലംഘിക്കുന്നതിനാല്‍ ലഭിക്കാവുന്ന ഏത് ലാഭവും തിരസ്കരിക്കുക, അവനെ അനുസരിക്കുന്നതിനാല്‍ സംഭവിക്കുന്നതോ സംഭവിക്കാവുന്നതോ ആയ എല്ലാ കഷ്ട നഷ്ടങ്ങളും സസന്തോഷം സഹിക്കുക- ഇതാണ് ദൈവത്തിനുള്ള 'ഇബാദത്ത്'. ഇത്തരത്തിലുള്ള ജീവിതം ആദ്യന്തം ഇബാദത്ത് മാത്രമാണ്. എന്തിനേറെ, പ്രസ്തുത ജീവിതത്തില്‍ തിന്നുന്നതും കുടിക്കുന്നതും നടക്കുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും സംസാരിക്കുന്നതുമെല്ലാം ഇബാദത്തില്‍ ഉള്‍പ്പെട്ടവയായിരിക്കും.

"ഇത് ഇബാദത്തിന്റെ സാക്ഷാല്‍ വിവക്ഷയാണ്. മുസ്ലിംകളെ ഇതേ നിലക്ക് ഇബാദത്ത് ചെയ്യുന്നവരാക്കിത്തീര്ക്കുകയത്രെ ഇസ്ലാമിന്റെ പരമലക്ഷ്യം. ഈ ആവശ്യാര്‍ഥം അടിസ്ഥാനപരമായ ഈ വലിയ ഇബാദത്തിന് മനുഷ്യനെ സന്നദ്ധനാക്കുന്ന ചില ഇബാദത്തുകള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ പ്രത്യേക ഇബാദത്തുകള്‍ ആ വലിയ ഇബാദത്തിനുള്ള ഒരു 'ട്രെയ്നിംഗ് കോഴ്സ്' എന്നോണമാണ്'' (ഇസ്ലാംമതം, 14-ാം പതിപ്പ്, പേജ് 146,147 പ്രസാ: ഐ.പി.എച്ച് കോഴിക്കോട്). 'എന്നെ ഓര്‍ക്കാന്‍ നീ നമസ്കാരം നിലനിര്‍ത്തുക', 'തീര്‍ച്ചയായും നമസ്കാരം മ്ളേഛതകളില്നിന്നും നിഷിദ്ധങ്ങളില്‍നിന്നും തടയുന്നു' എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ വ്യക്തമാവും ഇബാദത്തുകള്‍ ജീവിതസംസ്കരണത്തിനുള്ള ട്രെയ്നിംഗ് കോഴ്സ് തന്നെയാണെന്ന്. Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-76897773309118799352012-11-26T11:41:57.778+05:302012-11-26T11:41:57.778+05:30നമസ്കാരം ട്രെയ്നിംഗ് കോഴ്സ്? Please read this Ques...നമസ്കാരം ട്രെയ്നിംഗ് കോഴ്സ്? Please read this Question & Answer http://www.jihkerala.org/faq/FaqAnswers.php?qi=84SabiQhttps://www.blogger.com/profile/10852662151548165514noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-82652787783761263832011-01-12T02:06:32.062+05:302011-01-12T02:06:32.062+05:30സാമ്പത്തികമേഖലയില്‍
സമ്പത്ത് അല്ലാഹുവിന്റേതാണ്. അ...സാമ്പത്തികമേഖലയില്‍
സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന് ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. "മദ്യന് നിവാസികളിലേക്ക് നാം അവരുടെ സഹോദരന് ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.'' (അല്‍ അഅ്റാഫ്: 85).സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-69776096107922097432010-09-18T21:00:08.429+05:302010-09-18T21:00:08.429+05:30Nayayude vaaaaaaaaal Ethrakaaaaaalam Kuzhalilittal...Nayayude vaaaaaaaaal Ethrakaaaaaalam Kuzhalilittalum ...????/

Ethu thanneyaaaaaaaa KNM ,KJU, ISM MSM MGM (2 - each - Now) Only @ Kerala U can C this type of Salafi... !!!!!!!!! they r not salafi.BorNhttps://www.blogger.com/profile/02780957289790808417noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-59020911147396885022010-08-08T19:59:35.041+05:302010-08-08T19:59:35.041+05:30പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേ...പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:
1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.
3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-53358112991572509982010-08-08T19:59:17.161+05:302010-08-08T19:59:17.161+05:30ഈ ദീന് ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കു...ഈ ദീന് ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-87414272756789621202010-08-08T19:58:51.745+05:302010-08-08T19:58:51.745+05:30ലക്ഷ്യം
ഖണ്ഡിക: 4
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ...ലക്ഷ്യം
ഖണ്ഡിക: 4
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം 'ഇഖാമതുദ്ദീന്‍' ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.

വിശദീകരണം :'ഇഖാമതുദ്ദീന്‍' എന്നതിലെ 'ദീന്' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന് ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം.
ഈ ദീന് മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-60132389250487077692010-08-08T19:57:31.107+05:302010-08-08T19:57:31.107+05:30ഈ വസ്തുത ഗ്രഹിച്ചംഗീകരിക്കുന്നതിനാല്‍ താഴെ പറയുന്ന...ഈ വസ്തുത ഗ്രഹിച്ചംഗീകരിക്കുന്നതിനാല്‍ താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ അനിവാര്യമായിത്തീരുന്നു:

1. മുഹമ്മദ്(സ) തിരുമേനിയുടേതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിര്‍ദേശങ്ങളും നിരുപാധികം സ്വീകരിക്കുക.
2. ഒരു കാര്യം ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പ്രേരണ, ആ കാര്യത്തില്‍ ദൈവദൂതന്റെ കല്പനയോ നിരോധമോ ഉള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നത് മാത്രമാവുക. അതല്ലാതെ മറ്റൊരു തെളിവും അനുസരണത്തിന് ആവശ്യമില്ലാതിരിക്കുക.
3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുക. മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക. കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ വംശീയമോ ദേശീയമോ കക്ഷിത്വപരമോ സംഘടനാപരമോ ആയ എല്ലാവിധ അനിസ്ലാമിക പക്ഷപാതങ്ങളെയും മനസ്സില്‍നിന്നു പുറംതള്ളുക. ദൈവദൂതനോടും അവിടുന്ന് സമര്‍പ്പിച്ച സത്യത്തോടുമുള്ള സ്നേഹാദരവിനെ അതിജയിക്കുകയോ, അതിനോട് കിടപിടിക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുക.
6. ദൈവദൂതനെ അല്ലാതെ മറ്റാരെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുക. മറ്റാരെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുക.* മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുക. അല്ലാഹു നിശ്ചയിച്ച ഈ പരിപൂര്‍ണ മാനദണ്ഡംകൊണ്ട് ഓരോരുത്തനെയും പരിശോധിക്കുകയും അതനുസരിച്ച് ആര് ഏതു പദവിയിലാണോ അതേ പദവിയില്‍ വെക്കുകയും ചെയ്യുക.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-54643400665420481082010-08-08T19:55:20.921+05:302010-08-08T19:55:20.921+05:30പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ ...പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു:

6. സ്വാധികാരത്തെ കൈയൊഴിക്കുക. സ്വേച്ഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുക. ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി നിലകൊള്ളുക.
7. താന്‍ വല്ലതിന്റെയും ഉടമസ്ഥനും അധികാരിയുമാണെന്ന് കരുതാതിരിക്കുക. സര്‍വതും, തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും വരെ അല്ലാഹുവിന്നുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള 'അമാനത്തും' ആണെന്ന് കരുതുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുക. തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലും അവയെക്കുറിച്ച് അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നുമുള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുക. അവന്റെ പ്രീതിയും സാമീപ്യവും, തന്റെ സമസ്ത ശ്രമങ്ങളുടെയും ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവചര്യകള്‍, സാമൂഹിക നാഗരിക സാമ്പത്തിക രാഷ്ട്രീയ ഇടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ നിര്‍ദേശത്തെ മാത്രം നിര്‍ദേശമായി അംഗീകരിക്കുക. അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം പദ്ധതിയായി സ്വീകരിക്കുക. അവന്റെ 'ശരീഅത്തി'നു വിരുദ്ധമായതെന്തും തള്ളിക്കളയുക.
ഈ ആദര്‍ശത്തിലെ രണ്ടാം ഭാഗമായ 'മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂല്‍ ആണെ'ന്നതിന്റെ വിവക്ഷ ഇതാണ്: സാക്ഷാല്‍ 'മഅ്ബൂദും' പ്രപഞ്ചത്തിന്റെ അധിപതിയുമായ അല്ലാഹു, ഭൂവാസികളായ മനുഷ്യര്‍ക്കാകമാനം അന്ത്യദിനം വരേക്കുള്ള പ്രാമാണിക മാര്‍ഗനിര്‍ദേശപത്രവും പരിപൂര്‍ണ ജീവിതപദ്ധതിയും കൊടുത്തയച്ച്, ആ നിര്‍ദേശവും പദ്ധതിയും അനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട്, ഒരു സമ്പൂര്‍ണ ജീവിതമാതൃക സംസ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുള്ള അന്ത്യപ്രവാചകന് മുഹമ്മദ്(സ) തിരുമേനി ആകുന്നു.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-72597867082476578392010-08-08T19:54:51.066+05:302010-08-08T19:54:51.066+05:30ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إل...ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إله إلا الله محمدا رسول اللهഎന്നതാകുന്നു. അതായത്, 'ഇലാഹ്' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ 'റസൂല്‍' ആകുന്നു.

വിശദീകരണം : ഈ ആദര്‍ശത്തിലെ ആദ്യഭാഗമായ, അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന് നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന് മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-79401412995975488882010-08-08T19:54:15.558+05:302010-08-08T19:54:15.558+05:30ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إل...ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إله إلا الله محمدا رسول اللهഎന്നതാകുന്നു. അതായത്, 'ഇലാഹ്' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ 'റസൂല്‍' ആകുന്നു.

വിശദീകരണം : ഈ ആദര്‍ശത്തിലെ ആദ്യഭാഗമായ, അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന് നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന് മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.com